കൃത്രിമ ഹൃ ദയം -- വയസ്സ് 26

WEBDUNIA|
ലോകത്താദ്യമായി മനുഷ്യനില്‍ കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നിട്ട് 2005 ഡിസംബര്‍ രണ്ടിന് 26 വര്‍ഷം തികയുന്നു.

റോബര്‍ട്ട് ജ-ാന്‍ചിക് എന്ന ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് 1982 ഡിസംബര്‍ രണ്ടിന് ബാര്‍ജ-ി ക്ളര്‍ക്ക് എന്ന ദന്ത ഡോക്ടറിന് കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ദന്തഡോക്ടര്‍ കൃത്രിമ ഹൃദയത്തിന്‍റെ സഹായത്താല്‍ 112 ദിവസം കൂടി ജ-ീവിച്ചു.

മുമ്പുണ്ടയിരുന്ന കാര്‍ഡിയാക് പമ്പിനേക്കാളും മികച്ചതാണ് ജ-ാര്‍വിക്കിന്‍റെ കൃത്രിമ ഹൃദയം. കാര്‍ഡിയാക് പമ്പുകള്‍ ഏതാനും മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ കൃത്രിമ ഹൃദയം ദിവസങ്ങളോളം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കൃത്രിമ ഹൃദയത്തിന്‍റെ പോരായ്മയായി പറയാവുന്നത് അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുത സ്രോതസ്സ് ബാറ്ററിയായി അരക്കെട്ടില്‍ ഘടിപ്പിക്കേണ്ടി വരുന്നു എന്നത് മാത്രമാണ്.

2001 ല്‍ സ്വയം നിയന്ത്രിത കൃത്രിമ ഹൃദയം ശാസ്ത്രകാരന്മാര്‍ കണ്ടെത്തുകയുണ്ടായി. ടോം ക്രിസ്റ്റേന്‍ എന്ന വ്യക്തിയില്‍ അത് ഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന് 17 മാസങ്ങള്‍ കൂടി ജീവിക്കാന്‍ സാധിച്ചു. ഇതാണ് നിലവിലെ റിക്കോഡും.

കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഒട്ടനവധി പരീക്ഷനങ്ങള്‍ നമ്മുടെ ഭാരതത്തില്‍ നടക്കുന്നുണ്ട്. കൃത്രിമ ഹൃദയത്തിന്‍റെ പോരായ്മയായ ബാറ്ററികല്‍ ഒഴിവാക്കാന്‍ പറ്റുന്ന തരത്തില്‍ രക്തപ്രവാഹം ഉണ്ടാകുമ്പോള്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കുഴലുകള്‍ ബാംഗ്ളൂരിലെ ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ തന്നെ പന്നിയുടെ വാല്‍വുകളും നമുക്ക് ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഉപയോഗിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ശാസ്ത്ര മേഖലകളിലെ പുരോഗതി കൂടുതല്‍ കാര്യക്ഷമമായ കൃത്രിമ ഹൃദയം നിര്‍മ്മിക്കും എന്ന് പ്രതീക്ഷ നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :