ആസ്‌ത്‌മയ്ക്ക് പരിഹാരമുണ്ടോ?

FILEFILE
ഏത് പ്രായത്തിലുള്ളവരെയും അസ്വസ്ഥരാക്കാവുന്ന രോഗമാണ് ആസ്‌ത്‌മ. ശ്വാസകോശത്തിലേക്ക് ആവശ്യമുള്ള വായു ലഭിക്കാതെ വിമ്മിഷ്ടമുണ്ടാവുന്ന അവസ്ഥയാണിത്.

ആസ്‌ത്‌മയുടെ ആക്രമണത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളെ ‘ട്രിഗേര്‍സ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആഹാരം, പൊടി, മലിനമായ അന്തരീക്ഷം, പുകവലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയില്‍ ഏത് വേണമെങ്കിലും ട്രിഗര്‍ ആയേക്കാം. ഇവ തിരിച്ചറിഞ്ഞ് കരുതല്‍ എടുക്കുന്നത് രോഗ നിയന്ത്രണത്തിന് നല്ല മാര്‍ഗ്ഗമാണ്.

പരിഹാരം

അലോപ്പതിയില്‍ ആസ്‌ത്‌മയ്ക്ക് ശ്വാശ്വത പരിഹാരമില്ലെന്ന് തന്നെ വേണം പറയാന്‍. എന്നാല്‍, അസ്വസ്ഥതകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ക്ക് സാധിക്കും. ട്രിഗേര്‍സില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ഡോക്ടര്‍മാര്‍ പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്.

ഇന്‍‌ഹേലറുകള്‍, സ്റ്റിറോയിഡുകള്‍, തുടങ്ങിയ മരുന്നുകളും ആസ്‌ത്‌മയെ വരുതിക്ക് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും ഒരേ പോലെയുള്ള ചികിത്സയാവണമെന്നില്ല. രോഗിയുടെ ശാരീരിക അവസ്ഥ വിലയിരുത്തിയ ശേഷമായിരിക്കും മരുന്ന് നിര്‍ദ്ദേശിക്കുന്നത്.

ശ്രദ്ധിക്കുക

1. ആസ്‌ത്‌മയെ പരിപൂര്‍ണ്ണമായി ഭേദമാക്കാനാവില്ല. പക്ഷേ, നിയന്ത്രിക്കാം.
2. ആസ്ത്‌മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ട്രിഗേര്‍സില്‍ നിന്ന് ഒഴിഞ്ഞ് നില്‍‌ക്കുക
3. രോഗബാധയുള്ളവര്‍ക്ക് പനി വരുമ്പോള്‍ തന്നെ ഡോക്ടറെ കാണുക.
4. ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ മരുന്ന് കഴിക്കാവൂ. സ്വയം ചികിത്സ വേണ്ട.
5. ക്രമമായി നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ മരുന്ന് കഴിക്കണം.
PRATHAPA CHANDRAN|
6. ഡോക്ടറെ കാണുന്നതില്‍ വീഴ്ച വരുത്താതിരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :