ആം‌ ആദ്‌മിയുടേത് ഫേസ്‌ബുക്ക് രാഷ്ട്രീയം: അശ്വതി നായര്‍

വി ഹരികൃഷ്ണന്‍

PRO
PRO
ആം‌ആദ്‌മിയില്‍ നിന്നല്ലാതെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് എന്തെങ്കിലും ഓഫറുകള്‍ വന്നിരുന്നോ?

ഇല്ല. വേറെ ഒരാ‍ളും ഒരോഫറുമായി സമീപിച്ചിട്ടില്ല.

ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ഥി ഇടനിലക്കാരന്‍ വഴി സമീപിച്ചതായി വാര്‍ത്ത വന്നിരുന്നല്ലോ?

ഇല്ല. അതൊക്കെ വാര്‍ത്ത വളച്ചൊടിച്ച് വന്നതാണ്. ആലപ്പുഴ ജില്ല കമ്മിറ്റിയാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. കെ സി വേണുഗോപാലിനു വേണ്ടിയാണ് എന്നെ മാറ്റിയതെന്ന്. അല്ലാതെ എന്നെ സമീപിച്ചതായി വന്ന വാര്‍ത്ത തെറ്റാണ്. കൂടാതെ മുപ്പത് വെള്ളിക്കാശിന് വേണ്ടി ആം‌ ആ‍ദ്മിയെ കെ സി വേണുഗോപാലിന് ഒറ്റുകൊടുത്ത സംസ്ഥാന നേതൃത്വം രാജി വയ്ക്കുക എന്ന രീതിയില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതില്‍നിന്നൊക്കെ വന്ന വാര്‍ത്തയാവാം ഇത്.

അധികാരം ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്നൊരവസ്ഥയുണ്ടെന്നാണോ പറയുന്നത്?

അതേ. അത് സത്യമാണ്. സാമൂഹിക പ്രശ്നങ്ങളിലൊക്കെ ഇടപെടുമ്പോള്‍ അങ്ങനെ ഒരു സപ്പോര്‍ട്ടിനുവേണ്ടിയാണ് ഞാന്‍ മത്സരിക്കാന്‍ തയാറായത്. ഒരു കാര്യം നേടണമെങ്കില്‍ ബിജെപിയുടെ, കോണ്‍ഗ്രസിന്റെ, അല്ലെങ്കില്‍ സിപി‌എമ്മിന്റെ കാലു പിടിക്കണമെന്നതാണ് അവസ്ഥ.

ഇത്രയൊക്കെ പ്രശ്നം ആം‌ ആദ്മിയില്‍നിന്ന് ഉണ്ടായപ്പോള്‍ കെജ്‌രിവാളിനെ ബന്ധപ്പെടാന്‍ ശ്രമം നടത്തിയിരുന്നോ?

ഇല്ല. ഇപ്പോള്‍ തന്നെ ഈ വിഷയം കാരണം എനിക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന ഒരു സ്വീകാര്യതയ്ക്ക് കോട്ടം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് എന്റെ വിഷയമല്ല. കെ‌ജ്‌രിവാളിനെ ചെന്നു കണ്ട് സം‌സ്ഥാന നേതൃത്വത്തെ നേരെയാക്കിയെടുക്കുക എന്നത് എന്റെ വിഷയമല്ല. ഇപ്പോള്‍ തന്നെ ഒരു പാട് സമയം ഇതിനുവേണ്ടി വേസ്റ്റാക്കി. എന്തായാലും വിഷയം കെ‌ജ്‌രിവാള്‍ അറിഞ്ഞിട്ടുണ്ട്. ഇതേപ്പറ്റി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്ത കണ്ടിരുന്നു.

ആം‌ ആദ്മിയുടേത് കപടരാഷ്ട്രീയമാണോ?

പാര്‍ട്ടിയോട് ഒരുപാട് സ്നേഹമുള്ള ഒരു യുവതലമുറ ആം‌ ആദ്മിക്കുണ്ട്. എത്ര അവഗണിച്ചാലും ഇവരുടെ ഫേസ്‌ബുക്ക് രാഷ്ട്രീയം ഒരുപാട്‌ പേരെ സ്വാധീനിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് രാഷ്ട്രീയമെന്ന് പറയുമ്പോള്‍ ഫോട്ടോ‌ഷോപ്പില്‍ ‘നമ്മള്‍ സാധാരണക്കാര്‍, നിങ്ങളാണ് എം‌പിയെ തെരഞ്ഞെടുക്കുന്നത്, അതിലൂടെ നിങ്ങളാണ് എം‌പിയാകുന്നത്’ എന്നൊക്കെ പോസ്റ്റിടുമ്പോള്‍ ഇത് ഒരുപാട് പേരെ സ്വാധീനിക്കുന്നുണ്ട്. സത്യത്തില്‍ അതല്ല ഇവിടെ സംഭവിക്കുന്നത്. അതല്ല ഇതിനകത്ത് നടക്കുന്നത്. കേരളത്തിലെ അണികളെ നേരെ നിര്‍ത്താന്‍ കഴിയാത്ത ഒരു നേതൃത്വത്തിന് എങ്ങനെ കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും? ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ സ്ഥാനാര്‍ഥി പ്രശ്നമാണെന്നൊക്കെ ആരോപണമുന്നയിക്കാം. ശരിക്കും കെ‌ജ്‌രിവാള്‍ ഉണ്ടാക്കിയ തരംഗത്തെ മിസ്‌യൂസ് ചെയ്യുകയാണ് കേരളത്തിലെ നേതൃത്വം.

കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു പ്രശ്നമെന്നാണോ വിശ്വാസം?

അതെ.

ഇപ്പോഴും ആം‌ ആദ്‌മിയാണോ?

അല്ല. ഞാന്‍ ഒരു പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലും എടുത്തിട്ടില്ല. നാളിതുവരെയായി എന്തെങ്കിലും പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇവിടുത്തെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടോ?

ഇനി സ്വയം രാഷ്ട്രീയത്തിലേക്കിറങ്ങാനോ, മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ പദ്ധതിയുണ്ടോ?

WEBDUNIA|
രാഷ്ട്രീയമെന്നത് എനിക്ക് താല്പര്യമുള്ള വിഷയമല്ല. ആം‌ ആദ്മിയിലൂടെ ഒരു മാറ്റം പ്രതീക്ഷിച്ചാണ് ഞാന്‍ സ്ഥാനാര്‍ഥിയായത്. ഇത് മൂലം ഒരുപാട് പേര്‍ക്ക് ശത്രുതയുണ്ട്. കൂടാതെ ഇതൊന്നും നമുക്ക് പറ്റിയ പണിയല്ലായെന്നൊക്കെ പറഞ്ഞ് ഇമോഷണലായി പ്രതികരിച്ചവരുമുണ്ട്. അപ്പോഴും ഒരു നല്ല ലക്‍ഷ്യമായിരുന്നു മുന്നില്‍. ഇനി ജ്വാലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. അതുകൊണ്ട് രാഷ്ട്രീയത്തോട് വിടപറയുകയാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ ഒട്ടാകെ തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയാണ് ലക്‍ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :