കെജ്‌രിവാള്‍ പിന്‍‌മാറാന്‍ തയ്യാറല്ല; വി എസുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
തന്റെ ക്ഷണം നിരസിച്ച വി എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുമെന്നും കെജ്രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് വി എസ് കെജ്‌രിവാളിന്റെ ക്ഷണം നിരസിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കെ‌ജ്‌രിവാള്‍ പള്ളിക്കൂടത്തില്‍ പഠിക്കുകയായിരുന്നുവെന്നും തന്നെപ്പറ്റി മനസ്സിലാകാഞ്ഞിട്ടാണ് കെ‌ജ്‌രിവാള്‍ തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും വി‌എസ് പറഞ്ഞു.

കെജ്‌രിവാള്‍ അടുത്തെയിടെ ഒരു സ്വകാര്യചാനലിലുടെയും പ്രശാന്ത് ഭൂഷണ്‍ മുഖേനെയും വി‌എസിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ചിരുന്നു. തന്റെ വക്കീലായ പ്രശാന്ത് ഭൂഷണ്‍ വഴി തന്റെ കാര്യങ്ങള്‍ മനസിലാക്കിയതിനെത്തുടര്‍ന്നാണ് ‌കെജ്‌രിവാള്‍ തന്നെ സമീപിച്ചതെന്നും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാകാത്തയാളാണ് കെജ്‌രിവാള്‍ എന്നും അദ്ദേഹം പറഞ്ഞു‍. താന്‍ തൊഴിലാളി വര്‍ഗപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും 70 വര്‍ഷത്തെ പഴക്കമുണ്ടെന്നും ആവക കാര്യങ്ങളെന്നും മനസിലാക്കാത്തയാളായിട്ടാണ് തന്നെ ക്ഷണിച്ചതെന്നും വി‌എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :