സുരേഷ്ഗോപി പറയുന്നതില്‍ സത്യമുണ്ടെന്ന് ആരായാലും സമ്മതിച്ചുപോകും. അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌രിവാളുമൊക്കെ രംഗത്തെത്തിയിട്ട് ഒരുവര്‍ഷം ആയതല്ലേയുള്ളൂ. അതിനൊക്കെ എത്രയോ വര്‍ഷം മുമ്പുമുതല്‍ സത്യത്തിനും നീതിക്കും വേണ്ടി സുരേഷ്ഗോപി പ്രതികരിക്കുന്നു. സിനിമയിലൂടെയും അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെയും ആ പ്രതികരണം നമ്മള്‍ നിരന്തരം കേള്‍ക്കുന്നതാണ്. അപ്പോള്‍ യഥാര്‍ത്ഥ ആം ആദ്മി ആരാണ്? അത് സുരേഷ്ഗോപിയല്ലേ?
“എന്‍റെ കഥാപാത്രങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി എത്രയോ മുമ്പേ തന്നെ ശബ്ദിച്ചതാണ്. അണ്ണ ഹസാരെയും കെജ്‌രിവാളും ആം ആദ്മിയുമൊക്കെ വന്നിട്ട് ഒരു വര്‍ഷമായിട്ടില്ല. അവര്‍ ഇപ്പോള്‍ പറയുന്നത് ഞാന്‍ പണ്ടേ പറഞ്ഞതാണ്. അപ്പോള്‍ ഞാന്‍ പണ്ടേ ആം ആദ്മിയല്ലേ?” - സുരേഷ്ഗോപിയുടെ ഈ ചോദ്യം അംഗീകരിക്കാന്‍ മാത്രമേ ഏവര്‍ക്കും കഴിയൂ.
കാരണം, സാധാരണക്കാര്‍ക്കുവേണ്ടി സംസാരിക്കുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം കൂടുതലും വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥ ജീവിതത്തിലും അനീതി കണ്ടാല്‍ പ്രതികരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സാധാരണക്കാരനുവേണ്ടി ശബ്ദമുയര്‍ത്തിയ, അനീതിക്കെതിരെ പോരാടിയ സുരേഷ്ഗോപിക്കഥാപാത്രങ്ങളിലൂടെ ഒരു യാത്ര പോകാം.