ഏത് മെയ്യപ്പന്‍?, എന്ത് മെയ്യപ്പന്‍? ഹസ്സി ചോദിക്കുന്നു
ചെന്നൈ|
WEBDUNIA|
PTI
ബിസിസിഐ പ്രസിഡന്റായ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഐപിഎല്‍ വാതുവെയ്പ്പില്‍ വിവാദത്തിലായ മെയ്യപ്പനാണ് ടീമുടമയെന്ന് തന്റെ ആത്മകഥയിലെഴുതിയ ഹസ്സി പറയുന്നു അതിപ്പോള്‍ തെറ്റാണെന്ന്. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഉടമ ഗുരുനാഥ് മെയ്യപ്പനാണ് എന്ന് തന്റെ പുസ്തകത്തില്‍ എഴുതിയ കാര്യമാണ് ഹസി ഇപ്പോള്‍ തിരുത്തുന്നത്.
ചെന്നൈ ടീമിനൊപ്പം ഗുരുനാഥ് എപ്പോഴും ഉണ്ടായിരുന്നുവെന്നും കോച്ചിനോടും മറ്റും സംസാരിക്കാറുണ്ടായിരുന്നെന്നും. എന്നാല്‍ അദ്ദേഹത്തിന്റെ ടീമിലെ ഔദ്യോഗിക പദവി എന്താണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് തന്റെ ആത്മകഥയ്ക്ക് വിരുദ്ധമായി ഹസ്സി ഇപ്പോള്‍ തിരുത്തുന്നത്.
അണ്ടര്‍നീത് ദ സതേണ്‍ ക്രോസ് എന്ന തന്റെ പുസ്തകത്തിലാണ് മൈക്ക് ഹസി ഗുരുനാഥ് മെയ്യപ്പനാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഉടമ എനന്നു വെളിപ്പെടുത്തിയത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
ചെന്നൈ ടീം, ഇന്ത്യാ സിമന്റ്‌സ് തുടങ്ങിയവയുടെ മുതലാളിയായ ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ വിശദീകരണത്തിന് കടക വിരുദ്ധമായിരുന്നു മൈക്ക് ഹസ്സിയുടെ പ്രസ്താവനയെന്നതിനാലായിരുന്നു ഇത് വാര്‍ത്തയായത്.
മെയ്യപ്പന്‍ ചെന്നൈ കിംഗ്‌സിലെ ആരായിരുന്നു എന്നറിയുക ശ്രീനിവാസന് തന്നെയായിരിക്കും. എന്റെ ധാരണ തെറ്റായിരിക്കും. ശ്രീനിവാസന്‍ പറഞ്ഞതിനെ ചോദ്യം ചെയ്യാനില്ലെന്നും ഹസ്സി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.