ഇവരോട് രാജ്യം വിട്ടുപോകരുത് എന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം. ഇവര്‍ക്കൊപ്പം മൂന്ന് വാതുവയ്പ്പുകാര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
മെയ്യപ്പന്റെ അറസ്റ്റിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പിന്നാലെ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയയ്ക്കാണ് താല്‍ക്കാലിക പ്രസിഡന്റിന്റെ ചുമതല.