ശ്രീനിവാസന്‍ നാളെ രാജി പ്രഖ്യാപിക്കും?

ന്യൂഡല്‍ഹി| WEBDUNIA|
PTI
വാതുവെയ്പ് കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ രാജിക്കായി മുറവിളി ഉയരവെ ബിസിസിഐയുടെ അടിയന്തര യോഗം നാളെ ചെന്നൈയില്‍ ചേരും. യോഗത്തില്‍ ശ്രീനിവാസന്‍ തന്റെ രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഐപിഎല്‍ വാതുവെയ്പ്പു വിവാദത്തില്‍ മരുമകന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ എന്‍ ശ്രീനിവാസന്‍റെ രാജിക്കു സമ്മര്‍ദമേറിയിരിക്കുകയാണ്. നാലു ദിവസത്തിനുളളില്‍ രാജിവച്ചില്ലെങ്കില്‍ ഇംപീച്ച്മെന്‍റ് നേരിടേണ്ടിവരുമെന്ന് ബിസിസിഐ അംഗങ്ങള്‍ പ്രസിഡന്‍റിനു മുന്നറിയിപ്പു നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു‍. എന്നാല്‍അംഗങ്ങള്‍ തനിക്കു മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത ശ്രീനിവാസന്‍ നിഷേധിച്ചു.

വാതുവയ്പ്പുകാരുമായുള്ള ബന്ധം സംബന്ധിച്ച് ചെന്നൈ സൂപ്പര്‍കിങ്സ് ഉടമ മെയ്യപ്പനു നേരത്തേ ഐസിസിയുടെ അഴിമതി വിരുദ്ധ വിങ് നേരത്തേ താക്കീത് നല്‍കിയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തലും ബിസിസിഐയെയും ശ്രീനിവാസനെയും പ്രതിരോധത്തിലാക്കിയിരുന്നു. ശ്രീനിവാസന്‍ രാജിവച്ചില്ലെങ്കില്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് മുന്‍ സെക്രട്ടറി ജയവന്ത് ലെലെയും രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :