ജനാര്‍ദ്ദനറെഡ്ഡി അന്തരിച്ചു

ഹൈദ്രാബാദ്| WEBDUNIA|
ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് ലോക്സഭാംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പി ജനാര്‍ദ്ദനറെഡ്ഡി (59) അന്തരിച്ചു. ഹൃദയഘാതമാണ് മരണകാരണം.

സെക്കന്തരാബാദില്‍ പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ജനാര്‍ദ്ദനറെഡ്ഡി.എന്നാല്‍ അവിടെ വച്ച് ശാരീരികസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അഞ്ചു തവണ ആന്ധ്രാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റെഡ്ഡി 1978 ലാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. ഹൈദ്രാബാദ് നഗരത്തിലെ തന്നെ മണ്ഡലമായ ഖൈത്തരാബാദിനെയാണ് അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :