ഷൈല ഇനി അര്‍ദ്ധകോടീശ്വരി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തൊടുപുഴ സ്വദേശിനി സി കെ ഷൈലയെന്ന വീട്ടമ്മയ്ക്ക്, സ്വന്തമായി ഒരു വീട് എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അ സ്വപ്നം പൂവണിയും എന്ന പ്രതീക്ഷയിലാണ് ഷൈല ഏഷ്യാനെറ്റിലെ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തെത്. പരിപാടിയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ അരക്കോടിയുമായി ഷൈല മടങ്ങുമ്പോള്‍ കണ്ണുകളില്‍ അത്ഭുതവും സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷവുമായിരുന്നു ഷൈലയ്ക്ക്.

അവതാകരനായ സുരേഷ് ഗോപിയില്‍ നിന്ന് അമ്പത് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങുമ്പോള്‍ ഷൈലയുടെ മനസില്‍ കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കണമെന്ന വലിയ സ്വപ്നമായിരുന്നു. ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്ലര്‍ക്ക് ആണ് ഷൈല. ആകെയുള്ള 15ചോദ്യങ്ങളില്‍ 14നും ഉത്തരം പറഞ്ഞാണ് ഷൈല അമ്പതുലക്ഷം സ്വന്തമാക്കിയത്.

സ്വന്തമായി വീടില്ലാത്ത ഷൈലയും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്. മലങ്കര ഡാമിലെ ജോലിക്കാരനായ ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് വീണ് പരുക്കേറ്റതോടെ കുടുംബഭാരം മുഴുവന്‍ ഷൈലയുടെ ചുമലിലായി. ഷൈലയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഷാഹുല്‍ ഹമീദ് ഇപ്പോള്‍ വിശ്രമത്തിലാണ്. ഷൈന്‍, ഷംനാദ് എന്നിവരാണ് ഇവരുടെ മക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :