കൊച്ചിയില്‍ വീട്ടമ്മയെ വെടിവച്ചുകൊല്ലാന്‍ ശ്രമം

കൊച്ചി| WEBDUNIA|
PRO
PRO
അപമര്യാദയായി പെരുമാറിയത്‌ ചോദ്യം ചെയ്ത വീട്ടമ്മയെ വെടിവെച്ചുകൊല്ലാന്‍ ശ്രമം. കൊച്ചി കുമ്പളങ്ങിയിലാണ്‌ സംഭവം. താടിയെല്ലിന്‌ വെടിയേറ്റ വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ കുമ്പളങ്ങി സ്വദേശി സി വി ജോസഫിനെ(76) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ജോസഫ്‌ അപമര്യാദയായി പെരുമാറിയ കാര്യം ഇവര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി ജോസഫ്‌ വെടിവച്ചുവെന്നാണ്‌ വീട്ടമ്മയുടെ പരാതി.

വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :