മദനി ഇന്ന് കോടതിയില്‍ ഹാജരാകും

Abdul Nazar Madani
KBJWD
പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ചൊവ്വാഴ്ച എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകും.

മദനിക്കെതിരെ എറണാകുളം സി.ജെ.എം കോടതിയില്‍ നാല് കേസുകളും മറ്റ് കോടതികളിലായി 16 കേസുകളും നിലവിലുണ്ട്. ഈ കേസുകളില്‍ ജാമ്യമെടുക്കാനാണ് മദനി നേരിട്ട് ഹാജരാകുന്നത്. കേസുകളില്‍ നേരത്തെ മദനിക്ക് ജാമ്യം കിട്ടിയിരുന്നുവെങ്കിലും വിചാരണത്തടവുകാരനായതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കേരളത്തിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്ന് നേരത്തെ ജാമ്യമനുവദിച്ചുകൊണ്ട് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പ്രകോപനപരമായി പ്രസംഗം നടത്തിയതിനാണ് പല കേസുകളും

കൊച്ചി| WEBDUNIA|
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസുകളെല്ലാം ഒന്നിച്ച് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :