കവിതയും ഒരു ഓണക്കിറ്റും

കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍

SasiSASI
എക്സ്പ്രസ് പത്രത്തില്‍ തിങ്കളാഴ്ച തോറും പ്രത്യേക താളിലാണ് പുതുക്കക്കാരുടെ കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്ന ''സര്‍ഗ്ഗ കൈരളി"എന്ന പംക്തി.

ആ വര്‍ഷം ഓണം ഉത്രാടം ദിവസം തിങ്കളാഴ്ചയാണ് ''സര്‍ഗ്ഗകൈരളി" വരുന്നത്. ഒരു കവിത അയച്ചിട്ടുണ്ട്. അത് പ്രസിദ്ധീകരിച്ചിട്ടുണ്ടാവുമോ എന്ന് നോക്കാന്‍ ആകാംക്ഷയോടെയാണ് കാലത്ത് തന്നെ ചായക്കടയിലേക്ക് പോയത്.

അവിടെ ആ പത്രം വരുന്നുണ്ട്. പത്മനാഭന്‍ നായര്‍ക്കറിയാം ചായ കുടിക്കാനല്ല ഞാന്‍ വരുന്നതെന്ന്.

ഇതിനകം ഒന്ന് രണ്ട് കവിതകള്‍ അച്ചടിച്ച് വന്നിട്ടുള്ളതു കൊണ്ട് ചായക്കട മുക്കിലെത്തുമ്പോഴേക്കും ഞാന്‍ ഒരു കവിയാണ് എന്ന കളിവാക്ക് ഇതിനകം കേള്‍ക്കുന്നോനായി കഴിഞ്ഞിരുന്നു.

കടയിലേക്ക് കേറുമ്പോഴേക്കും പത്മനാഭന്‍ നായര്‍ വിളിച്ചു പറഞ്ഞു: '' ദേയ്, ആ കുട്ടിക്ക് പത്രം ഒന്നു കൊടുത്തേ. അവന്‍റെ കവിത വന്നിട്ടുണ്ട്.

WEBDUNIA|
"ഞാന്‍ വായിക്കും മുന്‍പ് തന്നെ എന്‍റെ ഗ്രാമം എന്‍റെ കവിത വായിച്ചിരിക്കുന്നു എന്ന അഭിമാനം എനിക്കുണ്ടായി.'' മോന്‍ വേണെങ്കി ആ പേജ് കൊണ്ട് പൊയ്ക്കോ" എന്ന് കേട്ടപ്പോള്‍ അതും വാങ്ങി വീട്ടിലേക്ക് ഞാന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :