പ്രവാസി സര്‍വ്വകലാശാല 2008 ല്‍

ന്യൂഡല്‍ഹി| WEBDUNIA|

വിദേശത്ത്‌ ജോലി ചെയ്യുന്ന വിദേശ ഇന്ത്യക്കാരുടെ ചിരകാല അഭിലാഷങ്ങളില്‍ ഒന്നായ പ്രവാസി സര്‍വകലാശാല സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ഇക്കൊല്ലം തന്നെ സര്‍വകലാശാല ആരംഭിക്കുമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

ആറാമത്‌ ഭാരതീയ പ്രവാസി ദിവസ്‌ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവേയാണ്‌ പ്രധാനമന്ത്രി ഇത്‌ പറഞ്ഞത്‌.

ഇക്കൊല്ലത്തെ സമ്മേളന ലക്‍ഷ്യം പ്രവാസി ഇന്ത്യാക്കാരുടെ നിക്ഷേപം പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയില്‍ അടിസ്ഥാന വികസന സൗകര്യം സാദ്ധ്യമാക്കുകയാണ്‌ എന്നതാണ്. കേരള മുഖ്യമന്ത്രി വി.എസ്‌.അച്യുതാന്ദന്‍ ഉള്‍പ്പെടെ ആറു സംസ്ഥാന മുഖ്യമന്ത്രിമാര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്‌.

പ്രവാസി ദിവസ്‌ ആഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ ഗള്‍ഫ്‌ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പ്രത്യേക ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്‌.

മലേഷ്യ, ഒമാന്‍ ബഹറൈന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി കരാറുണ്ടാക്കുമെന്ന്‌ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.

വിദേശ ഇന്ത്യക്കാര്‍ക്ക് ക്ഷേമ പദ്ധതി






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :