കവനകൗമുദി-കവിതാമയമാസിക

പന്തളം കേരള വര്‍മ്മയുടെ ധീരമായ പരീക്ഷണം

WEBDUNIA|
വൃശ്ചികം ഒന്ന്‌ - ഒരു നൂറ്റാണ്റ്റും നാലു വര്‍ഷവും ഇതുപോലൊരു വൃശ്ചികം ഒന്നിനായിരുന്നു കവനകൗമുദിയെന്ന മലയാള കവിതാ മാസികയുടെ പിറവി. സംപൂര്‍ണ്ണമായ കവിത മാസിക. അതിലെ എല്ലാ ഉള്ളടക്കവും മുഖപ്രസംഗം, പരസ്യം, കത്ത്‌, അറിയിപ്പ്‌ തുടങ്ങി എല്ലാം കവിതയിലായിരുന്നു.

പൂര്‍ണ്ണമായും കവിതയില്‍ മാത്രം പ്രസിദ്ധീകരണം നടത്തിയ മറ്റൊരു മാസിക ലോകത്തെങ്ങും ഉണ്ടാവാനിടയില്ല. അതുകൊണ്ട്‌ ധീരോചിതമായ സാഹസം എന്നായിരുന്നു കവനകൗമുദിയെ ഉള്ളൂര്‍ വിശേഷിപ്പിച്ചിരുന്നത്‌.

1904 നവംബര്‍ 16 ന്‌ പദംകൊണ്ട്‌ പന്താടുന്ന പന്തളം എന്ന്‌ പേരുകേട്ട പന്തളത്ത്‌ കേരളവര്‍മ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പന്തളത്താണ്‌ കവന കൗമുദിയുടെ തുടക്കം. പന്തളത്തു തമ്പുരാനെപ്പോലെ അകാലത്തില്‍ അന്തരിച്ച കവനകൗമുദിക്ക്‌ 2004 നവംബറില്‍ നൂറുവയസ്സായി.

കൂട്ടുകവിതാ സമ്പ്രദായം, വിശേഷാല്‍ പ്രതികള്‍, പുസ്തക നിരൂപണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആദ്യമായി കൈരളിക്ക്‌ സമ്മാനിച്ചത്‌ കവനകൗമുദിയായിരുന്നു

കവനകൗമുദിക്കൊപ്പം പുറത്തിറങ്ങിയ ഭാഷാവിലാസം ആണ്‌ മലയാളത്തിലെ വിശേഷാല്‍ പ്രതികളുടെ പൂര്‍വികന്‍. രണ്ടോ മൂന്നോ കവികള്‍ ഒന്നിച്ച്‌ ഒരു കവിതയെഴുതുന്ന കൂട്ടുകവിത സമ്പ്രദായം ഇപ്പോള്‍ പരിചിതമാണെങ്കിലും തമ്പുരാന്‍ ഇത്‌ കവനകൗമുദിയില്‍ നേരത്തേ തുടങ്ങിവച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :