ബിനു കവിത എഴുതുകയാണ്

Binu M Devasya- Pulppally wynad
WEBDUNIA|
file

ബിനു എം ദേവസ്യ എന്ന പതിനേഴുകാരന്‍ എഴുതുകയാണ്... ഹൃദ്യമായ കവിതകള്‍, സ്വന്തം ഇല്ലായ്‌മയും വല്ലായ്‌മയും പോരായ്‌മയും മറന്ന്.

ബിനുവിന്‍റെ കവിതകളില്‍ ജീവിത ഗന്ധമുണ്ട്, പ്രതീക്ഷകളുണ്ട്, സ്വപ്നങ്ങളുണ്ട്. പക്ഷെ, ബിനു വേദനയിലാണ്. ഓരോ കവിതയും രോഗാതുരമായ ശരീരത്തിലെ പ്രതീക്ഷാ നിര്‍ഭരമായ മനസ്സിന്‍റെ പ്രകടനങ്ങളാണ്.

പോസ്റ്റിയോ ജനസിസ് ഇം‌പെര്‍ഫെക്‍റ്റ് എന്ന രോഗത്തിന് അടിമയായി ഏതാണ്ട് രണ്ടാം വയസുമുതല്‍ കഷ്ടപ്പാട് അനുഭവിക്കുകയാണ് സര്‍ഗഭാവനയുടെ ഉടമയായ ഈ ചെറുപ്പക്കാരന്‍.

ഒമ്പതാം വയസിലാണ് സ്‌കൂളില്‍ എത്തുന്നതു തന്നെ. ഇപ്പോള്‍ ഏഴാം ക്ലാസില്‍ പരീക്ഷയെഴുതി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്തുള്ള സുരഭി കവലയിലാണ് ബിനുവിന്‍റെ വീട്. മുള്ളംകൊല്ലി തപാലാപ്പീസിനു സമീപമുള്ള മുല്ലയില്‍ വീടില്‍ ബിനുവിരിക്കുന്നു.

ബിനുവിന്‍റെ അവസ്ഥയെ കുറിച്ചും കവിതകളെ കുറിച്ചും അറിഞ്ഞ ചെറുപ്പക്കാര്‍ ഇയാളെ സഹായിക്കാന്‍ തയാറായി. ബിനുവിന്‍റെ കവിതകള്‍ ഓണ്‍ലൈനില്‍ എത്തി. ... അദ്ദേഹത്തിനായി നാടിന്‍റെ നാനാഭാഗത്ത് നിന്നും പ്രവഹിച്ചു.

വയനാട്ടിലെ ചെറ്റപ്പാലം കാപ്പിസെറ്റ് ബ്രാഞ്ച് 8786 ലെ എസ്.ബി.ഐ യിലെ 30171016068 എന്ന നമ്പരിലെ അക്കൌണ്ടിലേക്കാണ് സഹായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

ബിനുവിന്‍റെ കുടുംബ സ്ഥിതിയും മോശമായ അവസ്ഥയിലാണ്. അച്ഛനും അമ്മയും നാലു സഹോദരന്മാരും നാലു സഹോദരിമാരും. കൃഷി മാത്രമാണ് ജീവിത മാര്‍ഗ്ഗം. കടബാധ്യതയില്‍ ജീവിതം. ഒരു ജ്യേഷ്‌ഠന്‍ 1997 ല്‍ ആത്മഹത്യ ചെയ്തു.

വിദഗ്ദ്ധ ചികിത്സ വേണ്ടിവരുന്ന രോഗമാണ്. ഇപ്പോള്‍ വയനാട്ടിലെ ഹോമിയോ ഡോക്‍ടര്‍ പി.ജി.ഹരിയാണ്ബിനുവിനെ ചികിത്സിക്കുന്നത്.

വേദനയില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും ഉയിര്‍കൊണ്ട ഈ കവിതകള്‍ എത്ര ഉദാത്ത മധുരമാണ് എന്ന് വായിച്ചുനോക്കു....

ബിനുവിന്‍റെ കവിതകള്‍ ....

ഞാനാകുക
കളിത്തോഴന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :