നടുറോഡിൽ സ്വന്തം ലിംഗം ഛേദിച്ച് യുവാവ്; സംഭവം എറണാകുളത്ത്

നീലിമ ലക്ഷ്മി മോഹൻ| Last Updated: വ്യാഴം, 7 നവം‌ബര്‍ 2019 (15:49 IST)
മാനസിക രോഗിയായ യുവാവ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപം ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. ബംഗാള്‍ സ്വദേശി റാം എന്നയാളാണ് ആളുകള് നോക്കി നില്‍ക്കെ ഈ കടുംകൈ ചെയ്തത്.

അറ്റുപോയ ലിംഗം കണ്ടെത്താനായില്ല. മുറിഞ്ഞു തൂങ്ങിയ ലിംഗവുമായി ചോരയില്‍ കുളിച്ചു നിന്ന ഇയാളെ കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രകോപനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അരയില്‍ കേബിള്‍ ചുറ്റി മനോരോഗിയെ പോലെ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. അല്‍പസമയം കഴിഞ്ഞ് തിലക് ക്ലബ് റോഡിലേക്ക് കയറിയ ഇയാള്‍ അവിടെ വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ വായില്‍ നിന്ന് ബ്ലേഡ് എടുത്ത് ലിംഗം ഛേദിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :