0
അകാലനര ഒഴിവാക്കാന്‍ നെല്ലിക്ക
ശനി,ജൂലൈ 11, 2009
0
1
വായ്‌പ്പുണ്ണ് മാറാന്‍ മോരില്‍ കറിവേപ്പില അരച്ചുകലക്കി കവിള്‍ക്കൊള്ളുക.
1
2
പൊടിച്ച മഞ്ഞളില്‍ അല്പം ഉപ്പു ചേര്‍ത്ത് സേവിക്കുക. പ്രമേഹത്തെ തടയാന്‍ ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗമാണിത്
2
3
ഇഞ്ചി ചതച്ചെടുത്ത് നീര് ഒരു ടീസ്‌പൂണ്‍ എടുത്ത് അല്പം ശര്‍ക്കര ചേര്‍ത്ത് ഒന്നോ രണ്ടോ തവണ കഴിക്കുക. ദഹനക്കുറവിന് ശമനം ...
3
4
തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. പനിക്ക് ശമനം ലഭിക്കും.
4
5
തൊണ്ടവേദന മാറുന്നതിന് തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
5
6
ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക. പ്രമേഹത്തിന് ശമനം ലഭിക്കും.
6
7
തൊണ്ട വേദന മാറാന്‍ പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
7
8
മുരിങ്ങ ഇല നിത്യവും കഴിച്ചാല്‍ രക്തസമ്മര്‍ദ്ദത്തിന് ശമനം അനുഭവപ്പെടും.
8
9
ദഹനക്കേട് മാറുന്നതിന് ഇഞ്ചിയും, ഉപ്പും ചവച്ചിറക്കുക.
9
10
വായ്പ്പുണ്ണ് മാറാന്‍ അഭയാരിഷ്‌ടം കവിള്‍ക്കൊള്ളുക.
10
11
ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക. ചുണങ്ങിന് ശമനം ലഭിക്കും.
11
12
പല്ലുവേദന മാറുന്നതിന് എള്ള് മോരില്‍ അരച്ചു കലക്കി കവിള്‍ക്കൊള്ളുക.
12
13
കുഴിനഖം മാറുന്നതിന് നഖങ്ങളില്‍ മൈലാഞ്ചി സ്ഥിരമായി അരച്ചിടുക.
13
14
തീപ്പൊള്ളലേറ്റാല്‍ ചെമ്പരത്തി പൂവിന്‍റെ ചാറ് പിഴിഞ്ഞ് പുരട്ടുക. പൊള്ളലിന് ശമനം ലഭിക്കും.
14
15
ചുമ മാറുന്നതിന് ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
15
16
ചൊറി മാറുന്നതിന് പച്ച വെളിച്ചെണ്ണയില്‍ ഉള്ളി ചതച്ചിട്ട് കാച്ചി തേയ്ക്കുക. ചൊറിക്ക് ശമനം ലഭിക്കും.
16
17
കറിവേപ്പില ചതച്ചിട്ട് കഷായം വച്ച് കഴിച്ചാല്‍ വയറുവേദനയ്ക്ക് ശമനം ലഭിക്കും.
17
18
ഇഞ്ചി പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ തടയും. കൂടാതെ രക്തചംക്രമണം ഉയര്‍ത്തുകയും ചെയ്യും.
18
19
ചുട്ടുനീറ്റലിന് ശമനം ലഭിക്കാന്‍ താമരപൂവ് അരച്ചു പുരട്ടുക.
19