പഞ്ച മഹായജ-്ഞങ്ങള്‍

WEBDUNIA|


ദേവന്‍റെ പേരില്‍ ആഹുതി അര്‍പ്പിച്ച് അഭിഷ്ട വരങ്ങള്‍ തേടുന്ന ചടങ്ങാണ് യജ-്ഞം. മഹായജ-്ഞങ്ങള്‍ അഞ്ചാണ്. ബ്രഹ്മയജ-്ഞം, ദേവയജ-്ഞം, ഋ ഷിയജ-്ഞം, നരയജ-്ഞം, ഭൂതയജ-്ഞം.

ഓരോ യജ-്ഞത്തിനും ഓരോ ദേവന്മാരെയാണ് സങ്കല്‍പ്പിക്കുക. ബ്രഹ്മ യജ-്ഞത്തിന് മഹേശ്വരനും ,നരയജ-്ഞത്തിന് വിഷ്ണുവും ,ഋ ഷി യജ-്ഞത്തിന് ബ്രഹ്മാവും, ദേവ യജ-്ഞത്തിന് അഗ്നിയും ,ഭൂതയജ-്ഞത്തിന് വരുണനും ആണ് ദേവന്മാര്‍.

ബ്രഹ്മ യജ-്ഞത്തില്‍ ഈശ്വരനും ജ-ീവനും തമ്മിലുള്ള വിനിമയ ബന്ധം അഥവാ ആത്മജ-്ഞാനമാണ് കാംക്ഷിക്കുന്നത്.

ദേവ യജ-്ഞത്തില്‍ ഗുണകര്‍മ്മ സ്വഭാവങ്ങളെ വികസിപ്പിക്കുകയും പവിത്രതയും ഉദാരതയും അഭിവൃദ്ധിപ്പെടുത്തുകയുമാണ് ചെയ്യുക.

കരുണാ പൊരൊക്ഷ്വമായ ജ-ീവിത നയം സ്വീകരിക്കുകയും പിന്നോക്കാവസ്ഥയിലുള്ളവരെ ഉദ്ധരിക്കുകയും ആണ് ഋ ഷി യജ-്ഞത്തിന്‍റെ അര്‍ത്ഥം.

മനുഷ്യനില്‍ ദേവത്വം വളര്‍ത്തുക. വിശ്വമാനവ സൗഖ്യം ലക്ഷ്യമാക്കുക എന്നിവയാണ് നരയജ-്ഞം ചെയ്യുന്നത്.

ഭൂത യജ-്ഞത്തിന്‍റെ അര്‍ത്ഥം പരിസ്ഥിതി സംരക്ഷണമാണ്. സകല ജ-ീവജ-ാലങ്ങളോടും സദ്ഭാവനയോടും കൂടി പെരുമാറുകയും അവയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം.

ഈ യജ-്ഞങ്ങളുടെ പേരിലുള്ള അഞ്ച് ആദര്‍ശങ്ങള്‍ മനുഷ്യ ജ-ീവിതത്തെ മഹത്തരമാക്കുന്ന പഞ്ചശീലങ്ങളാണ്. ഈ പഞ്ചശീലങ്ങളെ ജ-ീവിത ചര്യയുടെയും സാമുദായിക വ്യവസ്ഥയുടെയും വിഭിന്ന ഭാഗങ്ങളിലായി തരംതിരിക്കുന്നു.

ശരീര സംരക്ഷണം, മാനസിക ആരോഗ്യം, കുടുംബം, സമുദായം, ധര്‍മ്മം, അദ്ധ്യാത്മികം എന്നിവ കൂടാതെ സാര്‍വഭൗമമായ പഞ്ചശീലങ്ങളുമുണ്ട്.

ഐക്യം, സമത്വം, സംഗബദ്ധത, സഹിഷ്ണുത, ഉദാരനിഷ് ഠ എന്നിവയാണ് സാര്‍വ ഭൗമമായ പഞ്ച ഭൂതങ്ങള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :