വിശ്വകര്‍മ്മ പൂജ

T SASI MOHAN|
ഹിന്ദുക്കള്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17ന് വിശ്വകര്‍മ്മ പൂജ നടത്തുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും, കൈത്തൊഴിലില്‍ ഉന്നതി ലഭിക്കാനുമുള്ള പ്രാര്‍ത്ഥനാ സമയമാണിത്. പലപ്പോഴും ഈ ആഘോഷവും ദീപാവലിയുടെ തിമര്‍പ്പിലാണ് അവസാനിക്കുക.

സാധാരണയായി ഫാക്ടറികള്‍ക്കുള്ളിലും കടകളിലും പണിപ്പുരയിലും വിശ്വകര്‍മ്മ പൂജ നടത്താറുണ്ട്.

വിശ്വകര്‍മ്മാവിന്‍റെ അത്ഭുത സൃഷ്ടികള്‍

വിശ്വകര്‍മ്മാവിന്‍റെ അത്ഭുത സൃഷ്ടികളുടെ കഥകള്‍ നിറഞ്ഞതാണ് ഹിന്ദു പുരാണങ്ങള്‍. നാല് യുഗങ്ങളിലും സൃഷ്ടി കര്‍മ്മത്തിലേര്‍പ്പെട്ടയാളാണ് വിശ്വകര്‍മ്മ ദേവന്‍.

വിശ്വകര്‍മ്മാവ് ദ്വാപരയുഗത്തില്‍ ദേവന്മാരുടെയും അര്‍ദ്ധ ദൈവങ്ങളുടെയും ആസ്ഥാനമായ സ്വര്‍ഗ്ഗലോകം നിര്‍മ്മിച്ചു. ത്രേതായുഗത്തില്‍ സുവര്‍ണ ലങ്കയുടെ നിര്‍മ്മാണം നടത്തി. ദ്വാപരയുഗത്തില്‍ ദ്വാരകയും കലിയുഗത്തില്‍ ഇന്ദ്രപ്രസ്ഥവും ഹസ്തിനപുരവും നിര്‍മ്മിച്ചു.

സുവര്‍ണലങ്ക

രാമായണത്തില്‍ സുവര്‍ണ ലങ്കയെക്കുറിച്ച് പരാമര്‍ശമുണ്ട്. അസുര രാജാവായ രാവണന്‍റെ രാജ്യമായിരുന്നു സുവര്‍ണ്ണ ലങ്ക. ഇവിടെയാണ് ശ്രീരാമ പത്നി സീതയെ രാവണന്‍ തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ചിരുന്നത്.

സുവര്‍ണ്ണ ലങ്കയെക്കുറിച്ച് മറ്റൊരു കഥ കൂടിയുണ്ട്. ശിവപാര്‍വ്വതി കല്യാണത്തിന് ശേഷം ശിവന്‍ ദേവശില്പി വിശ്വകര്‍മ്മാവിനോട് ആവശ്യപ്പെട്ടതനുസരിച്ച് നിര്‍മ്മിച്ചതാണ് സ്വര്‍ണം കൊണ്ടുള്ള കൊട്ടാരം, സുവര്‍ണ്ണ ലങ്ക. ഇത് പിന്നീട് രാവണന് വരദാനമായി മഹേശ്വരന്‍ നല്‍കിയതാണെന്നും പറയപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :