ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍താരം പരുക്കേറ്റ് പുറത്ത്

 colin munro , martin guptill , dhoni , team india , cricket , ന്യൂസിലന്‍ഡ് , ധോണി , മാര്‍ട്ടിന്‍ ഗുപ്റ്റില്‍ , കോളിന്‍ മണ്‍റോ
വെല്ലിങ്ടണ്‍| Last Modified ശനി, 2 ഫെബ്രുവരി 2019 (15:45 IST)
അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടാനിരിക്കെ ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അഞ്ചാം ഏകദിനത്തില്‍ കളിക്കില്ല. പരിശീലനത്തിനിടെയേറ്റ പരിക്കാണ് താരത്തിന്
തിരിച്ചടിയായത്.

ഗുപ്‌റ്റിലിന് പരുക്കേറ്റ വിവരം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. വെടിക്കെട്ട് താരത്തിന്റെ അസാന്നിധ്യം ജയം ആവര്‍ത്തിക്കാനുള്ള ന്യൂസിലന്‍ഡ് പദ്ധതികള്‍ക്ക് തിരിച്ചടിയായി.

ഗുപ്‌റ്റിലിന് പകരം കോളിന്‍ മണ്‍റോയെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ മൂന്ന് ഏകദിനങ്ങള്‍ കളിച്ച താരമാണ് മണ്‍റോ. എന്നാല്‍ 46 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. അതേസമയം അഞ്ചാ‍മ് ഏകദിനത്തില്‍ ഇന്ത്യന്‍ നിരയില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :