ടീം ഇന്ത്യക്ക് ആശ്വാസവാര്‍ത്ത; രോഹിത്തിന് ഊര്‍ജമാകും - വാര്‍ത്ത പുറത്തുവിട്ട് സഞ്ജയ് ബംഗാര്‍

 ms dhoni , team india , cricket , virat kohli , rohit sharma , ന്യൂസിലന്‍ഡ് , കോഹ്‌ലി , ധോണി , രവി ശാസ്‌ത്രി , രോഹിത്
വെല്ലിംഗ്ടണ്‍| Last Modified ശനി, 2 ഫെബ്രുവരി 2019 (11:27 IST)
ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിനിറങ്ങുന്ന ടീം ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. പരുക്കിന്റെ പിടിയിലായ മഹേന്ദ്ര സിംഗ് ധോണി അഞ്ചാം മത്സരത്തിലുണ്ടാകുമെന്ന് ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

പിന്‍തുട ഞരമ്പിനേറ്റ ധോണിയുടെ പരുക്ക് ഭേദമായി. അദ്ദേഹം അവസാന ഏകദിനം കളിക്കുമെന്നതില്‍ സംശയമില്ലെന്നും സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ധോണി തിരിച്ചെത്തുമ്പോള്‍ ദിനേഷ് കാര്‍ത്തിക്ക് പുറത്താകും. ഇരുവരെയും ഒരുമിപ്പിച്ച് കളിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി.


വിരാട് കോഹ്‌ലിയുടെ നമ്പരില്‍ ക്രീസിലെത്തിയ യുവതാരം ശുഭ്മാന്‍ ഗില്‍ ടീമില്‍ തുടരുമെന്നും ശാസ്‌ത്രി പറഞ്ഞു. ധോണിയില്ലെങ്കില്‍ മധ്യനിര തകരുന്നത് പതിവായ സാഹചര്യത്തില്‍ അംബാട്ടി റായുഡു, കേദാര്‍ ജാദവ് എന്നിവര്‍ക്ക് അവസാന ഏകദിനം നിര്‍ണായകമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :