വെല്ലിംഗ്ടണ്‍|
Last Modified വെള്ളി, 1 ഫെബ്രുവരി 2019 (14:31 IST)
ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിനിറങ്ങുന്ന ടീം ഇന്ത്യക്ക് ഹാമില്‍ട്ടന്‍
ഏകദിനത്തിലെ നാണക്കേടിന് മറുപടി നല്‍കിയേ പറ്റൂ. 92 റണ്‍സിന് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീണത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
വിരാട് കോഹ്‌ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു നാലാം ഏകദിനം. ഇരുവരും ഇല്ലെങ്കില്‍ ടീമിന്റെ ഗതി ഇതാകുമെന്ന വിമര്‍ശനവും ശക്തമാണ്.
ഇതോടെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി. ധോണിയേയും ദിനേഷ് കാര്‍ത്തിക്കിനേയും ഒരുമിപ്പിച്ച് കളിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. റ്റീമിന്റെ നട്ടെല്ലായ ധോണി പ്ലെയിംഗ് ഇലവനില്‍ എത്തുമ്പോള്‍ കാര്‍ത്തിക്ക് പുറത്തിരിക്കും.
വിരാട് കോഹ്‌ലിയുടെ നമ്പരില്‍ ക്രീസിലെത്തിയ യുവതാരം ശുഭ്മാന്‍ ഗില്‍ ടീമില്‍ തുടരുമെന്നും ശാസ്‌ത്രി പറഞ്ഞു. ധോണിയില്ലെങ്കില്‍ മധ്യനിര തകരുന്നത് പതിവായ സാഹചര്യത്തില്‍ അംബാട്ടി റായുഡു, കേദാര്‍ ജാദവ് എന്നിവര്‍ക്ക് അവസാന ഏകദിനം നിര്‍ണായകമാണ്.
കോഹ്‌ലിയുടെ അഭാവത്തില്‍ ക്യാപ്‌റ്റന്റെ ചുമതലയുള്ള രോഹിത് ശര്‍മ്മയ്‌ക്ക് ഇനിയൊരു തോല്‍വി കൂടി അംഗീകരിക്കാന്‍ കഴിയില്ല. ലോകകപ്പ് അടുത്തിരിക്കെ ചെറിയ വീഴ്‌ചകള്‍ പോലും ടീമിനെ ബാധിക്കും. ധോണിയില്ലെങ്കില്‍ ടീം തകരുമെന്ന ആരോപണം തുടച്ചു നീക്കേണ്ടത് ഹിറ്റ്‌മാന്റെ മാത്രം ഉത്തരവാദിത്തമായി.
ഹാമില്‍ട്ടനിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നതായും രോഹിത് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ അഞ്ചാം ഏകദിനം ഇന്ത്യന്‍ ടീമിനും അതിനൊപ്പം രോഹിത് ശര്‍മ്മയ്‌ക്കും നിര്‍ണായകമാണ്.