jibin|
Last Modified ഞായര്‍, 22 ഏപ്രില്‍ 2018 (12:57 IST)
പുരാതന കാലം മുതല്‍ ഭാരതീയര്‍ ചന്ദ്രഗ്രഹണത്തിനും ആ സമയത്തിനും ചില പ്രത്യേകതള്‍ കല്‍പ്പിച്ചു നല്‍കുന്നുണ്ട്. മകരമാസത്തിലെ പൗര്‍ണമി ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു.
ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങുന്നതെന്നും ഇത് ദോഷം ചെയ്യുമെന്നുള്ള വിശ്വാസം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ സത്യമുണ്ടോ എന്നറിയാന്‍ പോലും ശ്രമിക്കാതെ പലരും ഈ വിശ്വാസം തുടരുന്നുണ്ട്.
ചന്ദ്രഗ്രഹണസമയത്ത് പുറത്തിറങ്ങുന്നത് ഗര്‍ഭിണിക്കും കുഞ്ഞിനും ദോഷമാണെന്നാണ് പറയുന്നത്. ഈ സമയത്ത് ഇവര്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് കേടാണെന്നും പറയാറുണ്ട്. എന്നാല്‍ ഈ വിശ്വാസം തെറ്റാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
തെറ്റായ ചില ചിന്താഗതികള്‍ പലരും ഇക്കാലത്ത് തുടരുന്നതാണ് ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ പറയുന്നു.
ഗ്രഹണം ആരംഭിക്കുന്നതിന് മുമ്പായി ശരീരശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം ഇഷ്ടദൈവത്തെ ധ്യാനിക്കേണ്ടതാണ് ഏറ്റവും പ്രധാനം. ശിവനാമം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് പാലിക്കന്‍ കഴിഞ്ഞില്ലെങ്കില്‍ ദോഷങ്ങള്‍ പിന്തുടര്‍ന്നേക്കാം.