പഞ്ചഭൂതങ്ങളിൽ അഗ്നിക്ക് പ്രത്യേക സ്ഥാനം

Sumeesh| Last Updated: ശനി, 21 ഏപ്രില്‍ 2018 (16:49 IST)
ആകാശം വായു ജലം അഗ്നി
പ്രിഥ്വി എന്നീ പഞ്ചഭൂതങ്ങളിൽ ഒരോന്നിനും
അതിന്റേതായ പ്രാധാന്യം ഉണ്ട്. എങ്കിലും അഗ്നിക്ക് ഇവയിൽ പ്രധമ സ്ഥാനം കൽപ്പിക്കപ്പെടുന്നു. ഈശ്വരന്റെ ആദ്യത്തെ സമൂർത്തമായ രൂപമായാണ് അഗ്നിയെ വേദ കാലഘട്ടത്തിൽ കണക്കാക്കിയിരുന്നത്.


ജ്യോതിശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലുമെല്ലാം അഗ്നിക്ക് പ്രത്യേഗ സ്ഥാനമാണുള്ളത് ഹോമങ്ങളിലും, പൂജകളിലും അഗ്നിക്കു തന്നെ പ്രധന്യം കൂടുതൽ. അഗ്നിസാക്ഷിയും, അഗ്നിശുദ്ധിയുമെല്ലാം ഈ ശാസ്ത്ര സംസ്കാരത്തിന്റെ ഭാഗമാണ്.

സൂര്യനിൽ ജ്വലിക്കുന്ന അഗ്നിയാണ് ഭൂമിയിൽ പ്രകാശവും ഊർജ്ജവും പ്രധാനം ചെയ്യുന്നത്. അഗ്നിക്ക് മാത്രമാണ് സ്വയമേ ശുദ്ധമായിരുന്നുകൊണ്ട് മറ്റുള്ളവയെ ശുദ്ധമാക്കാനാവു എന്നതാണ് അഗ്നിയെ മറ്റു പഞ്ചഭൂതങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :