നിങ്ങളുടെ കൈരേഖയിൽ ഇംഗ്ലീഷ് അക്ഷരമായ 'M' രൂപപെട്ടിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

Sumeesh| Last Updated: ഞായര്‍, 15 ഏപ്രില്‍ 2018 (12:17 IST)
ഒരാളുടെ കയ്യിലെ രേഖകളുടെ അടിസ്ഥാനത്തിൽ അയാളുടെ ജീവിതത്തെക്കുറിച്ച് പ്രസ്ഥാവിക്കാൻ സാധിക്കും എന്നത് പുരാതന കാലം മുതൽ തെളിയിക്കപ്പെട്ടുള്ള വിശ്വാസമാണ്. കയ്യിലെ ഓരോ രേഖയും ഓരോ സൂചകങ്ങളാണ് എന്നാണ് ഹസ്തരേഖാ ശാസ്ത്രം വ്യക്തമാക്കുന്നത്. മറ്റു പല രാജ്യങ്ങളിലേക്കും ഹസ്തരേഖാ ശാസ്ത്രത്തിന്റെ പ്രാധാന്യം കടന്നു ചെന്നിട്ടുണ്ട്.

ജീവതരേഖ ബുദ്ധിരേഖ ഹൃദയരേഖ ഭാഗ്യരേഖ എന്നിങ്ങനെ കയ്യിൽ ഓരോന്നിനും പ്രത്യേഗ രേഖകളുണ്ട് ഇവയുടെ അടിസ്ഥാനത്തിൽ ഒരാളുടെ ജീവതത്തിലെ ഭൂതം ഭാവി വർത്തമാനം എന്നിവ കൃത്യമായി പ്രവചിക്കാൻ സാധിക്കും. കൈരേഖളാൽ ഉണ്ടാകുന്ന ഓരോ രൂപത്തിനും ഹസ്തരേഖ ശാസ്ത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. അത്തരത്തിൽ ഒരു രൂപത്തെക്കുറിച്ചണ് ഇനി പറയുന്നത്.

ജീവതരേഖ ബുദ്ധിരേഖ ഹൃദയരേഖ ഭാഗ്യരേഖ എന്നിവയെല്ലാം കൂടിച്ചേർന്ന് ഇംഗ്ലീഷ് അക്ഷരമാലയിലെ M എന്ന അക്ഷരം രൂപപ്പെട്ടിണ്ടെങ്കിൽ അത് ശുഭ ലക്ഷണമണ്. ഇത് വ്യക്തിയുടെ ഭാഗ്യത്തെയും ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നതാണെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. മറ്റുള്ളവരെ വളരെ വേഗം ആകർഷിക്കുന്നവരും ഭാഗ്യത്തിന്റെ കടാക്ഷമുള്ളവരുമായിരിക്കും ഇവർ. നല്ല ധനസ്ഥിതിയിലെത്താൻ ഇവർക്ക് സാധിക്കും.

പുരുഷന്മാരിലും സ്ത്രീകളിലും ഇത് ഗുണം ചെയ്യുമെങ്കിലും സ്ത്രീകൾക്കാണ് അൽ‌പം കൂടി കൂടുതൽ ഫലം ലഭിക്കുക എന്നാണ് ശാസ്ത്രം പറയുന്നത്. തൊഴിൽ രംഗത്ത് ഉയർന്ന പദവികൾ ഇവരെ തേടിയെത്തും. ഏതു ജോലിയായാലും അക്ഷീണം പരിശ്രമിക്കുന്നവരാകും ഇത്തരക്കാർ. ഇവരുടെ പരിശ്രമം വിജയം കാണുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :