യോഗ: ഒരു ജീവിതചര്യ

WEBDUNIA|
യോഗാസനം ഒരു ജീവിതചര്യയാണ്. ശരിയായ ജീവിതമാണ് ഇതിലുടെ ലക്‍ഷ്യമിടുന്നത്. ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ഉന്നതിയാണ് ഇതിലൂടെ ലക്‍ഷ്യമിടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയില്‍ യോഗാസനം പരിശീലിച്ചിരുന്നു. ഉപനിഷത്തുക്കളിലും പുരാണങ്ങളിലും യോഗാസനത്തെ കുറിച്ച് പരാമര്‍ശിക്കുനുണ്ട്.

യോഗാഭ്യാസത്തെ ക്രമപ്പെടുത്തിയത് പതജ്ഞലിയാണ്. ‘യോഗസൂത്ര’ എഴുതിയത് ഇദ്ദേഹമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതെഴുതിയത്. യോഗാസനത്തെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് യോഗസൂത്ര. ഈ ഗ്രന്ഥം വഴിയാണ് യോഗാസനത്തിന്‍റെ പ്രശസ്തി ലോകമെങ്ങും പരന്നത്.

ശാരീരിക, മാനസിക, ആത്മീയ ആരോഗ്യമാണ് യോഗാസനം ലക്‍ഷ്യമിടുന്നത്. യോഗാസനത്തില്‍ എട്ട് ഘട്ടങ്ങളുണ്ടെന്നാണ് ഉണ്ടെന്നാണ് പതജ്ഞലിയുടെ പക്ഷം.

1. യാമം( നിയന്ത്രനങ്ങള്‍)

2.നിയമം ( കഠിന നിഷ്ഠ, ശുദ്ധി, പഠനം, അഹംഭാവം അടിയറവയ്ക്കല്‍)

3.ആസനങ്ങള്‍( അഭ്യാസങ്ങള്‍)

4. പ്രാണായാമം(ശ്വസനക്രിയ)

5. പര്‍ഥ്യാഹാര( പഞ്ചേന്ദ്രിയങ്ങളെ അടക്കല്‍)

6. ധര്‍ണ(മനസിനെ ഏകാഗ്രമാക്കല്‍)

7. ധ്യാനം

. സമാധി( പരമ പദത്തിലെത്തല്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :