കണ്ണീര്‍ അവസാനിക്കുന്നില്ല

അഭയന്‍ പി എസ്

PROPRO
ലൈംഗിക തൊഴിലാളികളുടെ 5.4 ദശലക്ഷം വരുന്ന കുട്ടികള്‍ക്ക് ആരൊഗ്യവും മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്‍കുന്നതിന് ആവശ്യമായ സൌകര്യം ചെയ്തു കൊടുക്കണെമെന്ന് 1984 മുതല്‍ ലൈംഗിക തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭാരതീയ പതിത ഉത്തര്‍ സഭ പറയുന്നു. ഇവര്‍ നടത്തിയ 1990-96 സര്‍വേ പ്രകാരം 7.5 ദശലക്ഷം കാള്‍ ഗേളുകളും 2.38 ദശലക്ഷം വേശ്യകളും 1,100 റെഡ് ലൈറ്റ് ഏരിയകളും 300,000 വേശ്യാലയങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്.

പെണ്‍കുട്ടികളെ വളര്‍ത്താനും കെട്ടിച്ചയയ്‌ക്കാനും ബുദ്ധിമുട്ട് നേരിടുന്ന ഇന്ത്യന്‍ സമൂഹം പെണ്‍കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്‌ക്കുമ്പോള്‍ പെണ്‍ ഭ്രൂണഹത്യ ഒഴിവാക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത ലിംഗ അനുപാതത്തില്‍ 1,000 പുരുഷന്‍‌മാര്‍ക്ക് 933 വനിതകള്‍ മാത്രമാണുള്ളത്. അടുത്തിടെ നടന്ന പഠനങ്ങള്‍ പറഞ്ഞത് കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 10 ദശലക്ഷം പെണ്‍ ഭ്രൂണങ്ങള്‍ നശിപ്പിച്ചതായിട്ടാണ്.

ഇന്ത്യ ഒരിക്കലും വാണിജ്യപരമായ ലൈംഗികത നിയമവിധേയമാക്കിയിട്ടില്ല. വേശ്യാലയങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും ഇന്ത്യയിലും മോശമല്ലാത്ത നിലയില്‍ വനിതകള്‍ പീഡിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ സ്ഥിതി ഇതാണെങ്കില്‍ തൊട്ടടുത്ത രാജ്യമായ പാകിസ്ഥാനില്‍ ഇതിനേക്കാള്‍ വലിയ സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

പാകിസ്ഥാനില്‍ വനിതകള്‍ക്ക് നേരെയുള്ള അക്രമം പെരുകിയ വര്‍ഷമായിരുന്നു 2007. ബലാത്സംഗം, ആത്മഹത്യ, പെണ്‍കുട്ടികള്‍ക്ക് നെരെയുള്ള ആക്രമണം തുടങ്ങിയവ പെരുകുകയായിരുന്നു. 2006 നെ അപേക്ഷിച്ച് ഈ എണ്ണം കൂടിയതായിട്ടാണ് കണ്ടത്. ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള 7,870 കേസുകളാണ് പാകിസ്ഥാനില്‍ ഉണ്ടായത്.

WEBDUNIA|
2006 ല്‍ ഇതിന്‍റെ എണ്ണം 7,564 ആയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സ്ത്രീ പീഡനങ്ങളില്‍ 1306 കൊലപാതകങ്ങള്‍ ഉള്‍പ്പെട്ടപ്പോള്‍ 104 എണ്ണം ബലാത്സംഗമായിരുന്നു. 487 ബലാത്സംഗം 272 ഗ്യാംഗ് റേപ്പുകള്‍, 1745 ശാരീരിക പീഡനം, 810 കരോ കരി(ഇസ്ലാമിക നിയമമനുസരിച്ച് പ്രത്യേക തെറ്റുകള്‍ക്ക് നല്‍കുന്ന ശിക്ഷ), 199 പേരെ തീ കൊളുത്തി. 1,321 പെരെ തട്ടിക്കൊണ്ടു പോയി, 182 മനുഷ്യക്കടത്ത്, 1,041 ആത്മഹത്യകള്‍ എന്നിവയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :