കണ്ണീര്‍ അവസാനിക്കുന്നില്ല

അഭയന്‍ പി എസ്

PROPRO
ഏഷ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ലൈംഗിക തോഴിലിനായും മറ്റും വനിതകളെ കൊണ്ടി പോകുന്ന പ്രവണതകള്‍ക്ക് അറുതിയില്ല. ജോലി കാട്ടിയും മറ്റുകാര്യങ്ങളില്‍ പ്രലോഭിപ്പിച്ചുമാണ് ഇവരെ മറുകരയെത്തിക്കുന്നത്. താല്‍ക്കാലിക വിസയില്‍ ഓസ്‌ട്രേലിയയിലേക്കും മറ്റും വനിതകളെ കൊണ്ട് വരുന്നതിനെ എതിര്‍ക്കണമെന്ന് അടിമത്ത വിരുദ്ധ സമിതി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിനോട് കര്‍ശനമായി നിര്‍ദേശിച്ചത് ഇതിനു തെളിവായിരുന്നു.

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസും ഇമിഗ്രേഷന്‍ ഓഫീസര്‍മാരും ഒരു കേസില്‍ കണ്ടു പിടിച്ച 10 കൊറിയന്‍ വനിതകള്‍ ഒരു ദിവസം തുടര്‍ച്ചയായി 20 മണിക്കൂറാണ് ലൈംഗിക തൊഴില്‍ സമ്മര്‍ദ്ദത്തിനു വിധേയമായി ചെയ്യേണ്ടി വന്നത്. യു എന്നിന്‍റെ കണക്കനുസരിച്ച് ദക്ഷിണേഷ്യയില്‍ വര്‍ഷം തോറും 150,000 ആള്‍ക്കാരെ മനുഷ്യക്കടത്ത് നടത്തുന്നുണ്ടെന്നതാണ്

യുദ്ധം തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്ഥാനിലെ വനിതകളുടെ ഉന്നമനമാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ യു എന്‍ ഈ വര്‍ഷം ലക്‍ഷ്യമിടുന്നത്. യുദ്ധം തകര്‍ത്ത രാജ്യത്തെ വനിതകളുടെയും കുട്ടികളുടെയും സാമൂഹ്യ സാഹചര്യങ്ങളുടെ നവീകരണവും സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പരിശീലനവുമായിരുന്നു അതില്‍ പ്രധാനം.

അഫ്ഗാനില്‍ താലിബാന്‍റെ കീഴിലെ നരക യാതനകള്‍ക്ക് ശേഷം വനിതകള്‍ പതിയെ ജീവിത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാനെന്ന് യു എന്‍ വക്താക്കള്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ സ്കൂളുകളിലും കോളേജുകളിലും പഠനം തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും അഫ്ഗാനിലെ വനിതകളുടെ കാര്യം കഷ്ടത്തിലാണ്.

WEBDUNIA|
അക്ഷരം അറിയാന്‍ വയ്യാത്ത ഒട്ടേറെ വനിതകള്‍ നിത്യ ജീവിതത്തിനും ആരോഗ്യകാര്യത്തിനായും കഷ്ടതകള്‍ അനുഭവിക്കുന്നു. പലരും കുട്ടികളുടെ ജനനത്തൊടെ മരിക്കുന്ന വനിതകളുടെ എണ്ണം ഏറുകയാണ്. ഒരു വനിതയുടെ ശരാശരി ആയുസ് 45 വയസ്സാണ്. ജോലിക്കാകട്ടെ ആണുങ്ങളേക്കാള്‍ മൂന്നില്‍ ഒന്ന് കൂലിയേ വനിതകള്‍ക്ക് ലഭിക്കുന്നുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :