Women's Day 2025: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ആശംസകള്‍ മലയാളത്തില്‍

Women's Day Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് വനിത ദിനത്തില്‍ ആശംസകള്‍ നേരാം...

Women's Day, Happy Women's Day, Women's Day Wishes in Malayalam
Women's Day Wishes in Malayalam
രേണുക വേണു| Last Updated: ശനി, 8 മാര്‍ച്ച് 2025 (10:08 IST)

March 8, Women's Day: മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദിവസമാണ് ഓരോ വനിതാ ദിനവും. എല്ലാ വനിതകള്‍ക്കും ഈ നല്ല ദിനത്തിന്റെ ആശംസകള്‍ നേരുന്നു...!

Women's Day Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് വനിത ദിനത്തില്‍ ആശംസകള്‍ നേരാം...

മാറ്റി നിര്‍ത്തലുകളേയും അസമത്വങ്ങളേയും ഭേദിച്ച് പോരാടുവാനും ജീവിതത്തില്‍ വിജയിക്കുവാനും നിങ്ങള്‍ക്ക് സാധിക്കട്ടെ. ഹാപ്പി വുമണ്‍സ് ഡേ...!

സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് യാതൊരു പരിമിതികളുമില്ല. ഈ ലോകത്തുള്ള എല്ലാം നേടിയെടുക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. വനിതാ ദിനത്തിന്റെ ആശംസകള്‍...!

നിങ്ങള്‍ എന്താണെന്ന് നിങ്ങള്‍ കരുതുന്നുവോ അതിനേക്കാള്‍ സുന്ദരവും കരുത്തുള്ളവളുമാണ് നിങ്ങള്‍. വനിതാ ദിനാസംസകള്‍...!

സ്ത്രീകള്‍ നാടിന്റെ ഭാവിയാണ്. നമുക്ക് കരുത്തോടെ ജീവിക്കാം. എന്തിനേയും നേരിടാം. ഹാപ്പി വുമണ്‍സ് ഡേ..!

നിങ്ങള്‍ കരുത്തുറ്റവളാണ്, അതിജീവിതയാണ്, പോരാളിയാണ്. ഹാപ്പി വുമണ്‍സ് ഡേ..!

സമൂഹത്തിലെ അനീതികളോടും ലിംഗ അസമത്വങ്ങളോടും പോരാടാന്‍ നമുക്ക് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാം. ഏവര്‍ക്കും വനിതാ ദിനാശംസകള്‍...!

സ്ത്രീയായിരിക്കുന്നത് ഒരു പോരായ്മ അല്ല, കരുത്താണ്. എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍

ജീവിതത്തില്‍ തിരുത്തലും പ്രചോദനവും ആയി എല്ലാ സ്ത്രീകള്‍ക്കും ഹാപ്പി വുമണ്‍സ് ഡേ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :