അഭിറാം മനോഹർ|
Last Modified വെള്ളി, 8 മാര്‍ച്ച് 2024 (18:08 IST)
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളെ ആഘോഷിക്കുന്നതിനും അവരുടെ അവകാശങ്ങളെ പറ്റി കൂടുതല്‍ ബോധവത്കരണം ചെയ്യുന്നതിനൊപ്പം തന്നെ പ്രധാനമാണ് ആരോഗ്യപരമായ അറിവുകളും മനസിലാക്കുക എന്നത്. സ്ത്രീകളെ സാധാരണമായി ബാധിക്കുന്ന അസുഖങ്ങളെ പറ്റിയും അവയുടെ ലക്ഷണങ്ങളെ പറ്റിയും എങ്ങനെ ഈ അസുഖങ്ങള്‍ തടയാമെന്നും മനസിലാക്കാം.
സ്ത്രീകളില്‍ സാധാരണമായി കാണുന്ന ആരോഗ്യപ്രശ്‌നമാണ് സ്തനാര്‍ബുദം. ജനിതകമായും ഹോര്‍മോണല്‍ കാരണങ്ങളാലും ജീവിതശൈലിയിലെ മാറ്റങ്ങളും വരെ സ്തനാര്‍ബുദത്തിന് കാരണങ്ങളാകുന്നു. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയുന്നത് കാന്‍സര്‍ റിസ്‌ക് കുറയ്ക്കുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം കൃത്യമായ ഇടവേളകളില്‍ മാമോഗ്രാം ഉള്‍പ്പടെയുള്ള ചെക്കിംഗുകള്‍ സ്തനാര്‍ബുദത്തെ ചെറുക്കുന്നതിനായി നടത്തേണ്ടതുണ്ട്.
പ്രായമാകും തോറും ഉണ്ടാകുന്ന എല്ലുതേയ്മാനം സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ആര്‍ത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്‍ അളവ് കുറയുന്നതും കാല്‍സ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നതും പുകവലിയും മദ്യപാനവുമെല്ലാം ഇതിന് കാരണങ്ങളാണ്. കാല്‍സ്യം വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ അഹാരങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും കൃത്യമായ വ്യായാമങ്ങള്‍ ചെയ്യേണ്ടതും അതിനാല്‍ പ്രധാനമാണ്. ഗര്‍ഭാശയ കാന്‍സറാണ് മറ്റൊരു പ്രശ്‌നം. ജനിതകമായ മാറ്റങ്ങള്‍,ഹോര്‍മോണല്‍ മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകും.
ഹൃദയത്തിന്റെ ആരോഗ്യവും പ്രധാന്യകരമായ ഒന്നാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഹൃദ്രോഗപ്രശ്‌നങ്ങള്‍ അതികമായി കാണുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം, പുറം വേദന എന്നിവയ്‌ക്കൊപ്പം വിഷാദരോഗവും പുരുഷന്മാരേക്കാള്‍ അധികമായി കാണുന്നത് സ്ത്രീകളിലാണ്. ഹൊര്‍മോണല്‍ മാറ്റങ്ങള്‍ ഇതില്‍ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്.