ഈ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഏതൊരു സ്ത്രീയും തയ്യാറായിരിക്കണം; ഇല്ലെങ്കില്‍...

സ്ത്രീകള്‍ തുറന്നു പറയൂ !

women ,  health , health tips , couples , relationship , ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത , ദാമ്പത്യം , സ്ത്രീ
സജിത്ത്| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (13:33 IST)
ലൈംഗിക കാര്യങ്ങളില്‍ തുറന്നുള്ള അഭിപ്രായ പ്രകടനത്തിന് ഇന്നും സ്ത്രീകള്‍ക്ക് അദൃശ്യമായ ചില വിലക്കുകള്‍ ഉണ്ട്. പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധത്തില്‍ തുറന്ന് പറച്ചിലുകള്‍ ആവശ്യമാണ്. ശരീരവും മനസ്സും തീരെ ഒരുക്കമല്ലാത്ത അവസ്ഥയില്‍ ലൈംഗിക ബന്ധം ‘പിന്നീടാവട്ടെ’ എന്ന് പറയാന്‍ ഒരുക്കമായിരിക്കണം. അതോടൊപ്പം തന്നെ അത് ഇണയോടുള്ള നിഷേധാത്മക സമീപനം ആവാതിരിക്കാനും ശ്രമിക്കണം.

ഇരുവരും സംയോഗത്തിനു തയ്യാറാവുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം. പാതി മനസ്സോടെയുള്ള ലൈഗിക ബന്ധം ആസ്വാദ്യത നല്‍കുന്നതിന് പകരം മടുപ്പ് ഉളവാക്കാന്‍ ഇടവരുത്തും എന്ന് മനസ്സിലാക്കണം. സ്ഥിരം ശൈലികളില്‍ നിന്ന് വേറിട്ടോരു ചിന്തയും ആകാം. ഇതിനായി സംസാരത്തിലൂടെയെങ്കിലും മുന്‍‌കൈ എടുക്കാന്‍ സ്ത്രീയ്ക്ക് കഴിയും. നര്‍മ്മ ഭാഷണങ്ങളും ലൈഗികതയുടെ ആസ്വാദ്യത കൂട്ടുമെന്ന് മനസ്സിലാക്കുക.

കട്ടിലിന്റെ സ്ഥാനം മാറ്റുക. സ്ഥിരം മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറുക. പങ്കാളിയുടെ താല്‍‌പര്യം കൂടി കണക്കിലെടുക്കുക. അനാവശ്യ ഭയമുണ്ടെങ്കില്‍ തുറന്നു പറയുക. ഇതെല്ലാം ആരോഗ്യകരമായ ഒരു ലൈംഗിക ജീവിതത്തിന് സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ആര്‍ത്തവ വേളകളിലും വയറ് നിറയെ ഭക്ഷണം കഴിച്ചതിനു ശേഷവും സംയോഗത്തില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ലെന്നാണ് ആയുര്‍വേദാചാര്യന്‍‌മാര്‍ പറയുന്നത്. മൈഥുനം കഴിഞ്ഞ ശേഷം സ്ത്രീകള്‍ കുറെ നേരം കൂടി കിടക്കയില്‍ ചെലവഴിക്കുന്നതാണ് നല്ലത്. ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ലൈംഗിക കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കേണ്ടതും ആവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :