അമ്മ കുങ്കുമപ്പൂ കഴിക്കുന്നതുകൊണ്ട് കുഞ്ഞിന് നിറമുണ്ടാകില്ല !; എന്തുകൊണ്ട് ?

അമ്മ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞിന് നിറമില്ല

Health ,  health tips ,  pregnancy, delivery, ഗര്‍ഭം, ഗര്‍ഭിണി, പ്രസവം ആരോഗ്യം ,  ആരോഗ്യവാര്‍ത്ത ,  കുങ്കുമപ്പൂ
സജിത്ത്| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2017 (14:44 IST)
ജനിക്കാന്‍ പോകുന്ന കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധി വികാസത്തിനുമെല്ലാം ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കാറുണ്ട്. എങ്കിലും കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ ഇത്തരം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമാണ്. ഏറ്റവും വിലപിടിപ്പുള്ള ഒന്നായ കുങ്കുമപ്പൂവിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. എങ്കിലും ഇത് കഴിക്കുമ്പോള്‍ അല്പം ശ്രദ്ധ ആവശ്യമാണ്.

കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും ലഭിക്കുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം കുങ്കുമപ്പൂ സഹായകമാണ്. ഗര്‍ഭകാലത്ത് പല സ്ത്രീകളിലും രക്തസമ്മര്‍ദ്ദത്തിന്റെ തോത് കൂടുതലായിരിക്കും. എന്നാല്‍ ഇത് കൃത്യമാക്കാനും ഒരു പ്രതിസന്ധികളുമില്ലാതെ പ്രസവം നടക്കാനും കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ സാധിക്കും.

ഏതൊരു ഗര്‍ഭിണിയുടേയും പേടി സ്വപ്നമാണ് രാവിലെയുള്ള ഛര്‍ദ്ദിയും തലചുറ്റലും മറ്റുള്ള അസ്വസ്ഥതകളും. എന്നാല്‍ കുങ്കുമപ്പൂ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹാ‍യിക്കും. ഗര്‍ഭകാലമാണെങ്കില്‍ പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എപ്പോള്‍ ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. ഇത്തരം പ്രതിസന്ധികളെ മറികടക്കാനും കുങ്കുമപ്പൂ കഴിക്കുന്നതിലൂടെ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :