വില്പന സമ്മ‌ർദ്ദം: സെൻസെക്‌സ് 460 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (18:06 IST)
ഉയർന്ന നിലവാരത്തിലുള്ള ഓഹരികൾ വിറ്റ് നിക്ഷേപകർ ലാഭമെടുത്തതോടെ വ്യാപാരദിനത്തിന്റെ അവസാന മണിക്കൂറിൽ വില്പന സമർദ്ദം നേരിട്ട് വിപണി. ഒരുവേള സെന്‍സെക്‌സ് 57,975 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും 460 പോയന്റ് നഷ്ടത്തില്‍ 57,061ലാണ് ക്ലോസ് ചെയ്തത്.നിഫ്റ്റിയാകട്ടെ 142 പോയന്റ് താഴ്ന്ന് 17,102ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.81ശതമാനവും സ്മോൾ ക്യാപ് സൂചിക 0.58ശതമാനവും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :