വിഷ്‌ണു ഉണ്ണികൃഷ്‌ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്നു - 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' !

കെ ആര്‍ അനൂപ്| Last Updated: ശനി, 14 നവം‌ബര്‍ 2020 (14:59 IST)
വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'. 'പാവ', 'എൻറെ മെഴുകുതിരി അത്താഴങ്ങൾ' എന്നീ ചിത്രങ്ങൾക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'പ്രേതം' 'ഞാൻ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൻറെ ആനിമേഷൻ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി.

വിഷ്ണു ഉണ്ണികൃഷ്ണന്റെ മറ്റു ചിത്രങ്ങൾ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണിതും. ധർമ്മജൻ ബോൾഗാട്ടിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ജിത്തു ദാമോദർ ഡിഒപിയും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൈകാര്യം ചെയ്യുന്നത് ഈ ചിത്രത്തിൻറെ തിരക്കഥാകൃത്ത് കൂടിയായ ആനന്ദ് മധുസൂദനനാണ്. നവംബർ 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും.

സൂരജ് ടോമിന്റെ ‘എൻറെ മെഴുകുതിരി അത്താഴങ്ങൾ' നിർമ്മിച്ച നോബിൾ ജോസ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :