അഭിറാം മനോഹർ|
Last Modified വെള്ളി, 24 നവംബര്‍ 2023 (11:00 IST)
സ്ത്രീകളിൽ ആർത്തവക്കാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന
വേദന സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ അനേകമാണ്.
ആര്‍ത്തവം മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾ ഒരു പരിധിവരെ സഹായിക്കും. അതിനാൽ തന്നെ ആർത്തവ ദിനങ്ങളിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കാം
ഇഞ്ചി ചായ : വീക്കം കുറയ്ക്കുന്നു, ആര്‍ത്തവവേദന കുറയ്ക്കുന്നു
ഡാര്‍ക്ക് ചോക്‌ളേറ്റ്: ഇതിലെ മഗ്‌നീഷ്യം പേശികള്‍ക്ക് അയവ് നല്‍കുന്നു
മഞ്ഞള്‍: കുര്‍കുമിന്‍ എന്ന സംയുക്തത്തില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു
ഇലക്കറികള്‍: അയണ്‍ അടങ്ങിയിരിക്കുന്നു, ഇത് വേദനയ്ക്ക് അയവ് നല്‍കാന്‍ സഹായിക്കുന്നു
ഓട്ട്‌സ്: സിങ്ക്, മഗ്‌നീഷ്യന്‍ എന്നിവ അടങ്ങിയിരിക്കുന്നു, സെറാടോണിന്‍ റിലീസ് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നു
വെള്ളം: എപ്പോഴും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, ജലാംശമുള്ള പഴങ്ങള്‍ ഇതിനായി കഴിക്കാം