സജിത്ത്|
Last Modified ചൊവ്വ, 28 നവംബര്‍ 2017 (19:04 IST)
കുര്‍ത്ത, കുര്‍ത്തീസ് തുടങ്ങി പല പേരുകളിലറിയപ്പെടുമെങ്കിലും നമ്മുടെ യുവത്വത്തിന് അത്യന്തം പ്രിയതരമാണ് ഈ വേഷം. ജീന്‍സ്, പാന്റ്സ്, പൈജാമ തുടങ്ങി വേഷം എന്തായാലും ഒപ്പം കുര്‍ത്തീസ് ഇണങ്ങുമെന്നതാണ് പ്രധാന ആകര്‍ഷണം.
അല്‍പ്പം മോഡേണാകണോ, അതോ അതിരു ലംഘിക്കാത്ത ഫാഷന്‍ വേണോ, എന്തായാലും കുര്‍ത്തിയില്‍ മാര്‍ഗ്ഗമുണ്ട്. മുട്ടിനു മേല്‍ നില്‍ക്കു ലോംഗ് കുര്‍ത്തീസ് മുതല്‍ അരക്കെട്ടില്‍ നില്‍ക്കു ഷോര്ട്ട് കുര്‍ത്തീസ് വരെ. പാര്‍ട്ടിയില്‍ ധരിക്കാന്‍ അല്‍പ്പം വില കൂടുമെങ്കിലും ആരുടെയും കണ്ണുമഞ്ഞളിപ്പിക്കുന്ന ഡെക്കറേറ്റഡ് കുര്‍ത്തികളും.
സ്വയം രൂപകല്‍പ്പന ചെയ്ത് തുന്നിയെടുക്കാന്‍ കഴിയുമെതാണ് കുര്‍ത്തീസൈന്‍റെ ഗുണം. അത്ര സങ്കീര്‍ണ്ണമല്ലാത്ത ഈ വേഷം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഖാദി, കോട്ടന്‍, സില്‍ക്ക് തുടങ്ങി ഇഷ്ടമുള്ള തുണികളില്‍ തുന്നിയെടുക്കാം. മുത്ത്, കസവ്, മറ്റ് അലങ്കാരങ്ങള്‍ ഇവയൊക്കെ സ്വന്തം ഇഷ്ടം പോലെ പരീക്ഷിക്കുകയുമാവാം. ഇവയൊക്കെ ആഘോഷ വേളകളിലാണ് ഉചിതമാകുക.
ഓഫീസില്‍ പോകുമ്പോള്‍ ഫുള്‍ സ്ലീവുള്ളതോ, ത്രീ ഫോര്‍ത്തോ, ബോക്സി കട്ടുള്ള കുര്‍ത്തയോ ആണ് ഉചിതം. പ്രിന്റഡ് കുര്‍ത്തകളും ലഭ്യമാണ്. പക്ഷേ പ്ലെയിന്‍ നിറങ്ങളും വരകളും തന്നെയൊണ് കുര്‍ത്തിയുടെ ഭംഗി കാത്തുസൂക്ഷിക്കുക. കുര്‍ത്തകളില്‍ ബര്‍ഗണ്ടി കളറുകള്‍ക്കും ബോട്ടില്‍ ഗ്രീന്‍, നേവി ബ്ലൂ തുടങ്ങിയ നിറങ്ങള്‍ക്ക് പ്രിയം ഏറെയാണ്.
കുര്‍ത്തിയൊക്കെ ശരി പക്ഷെ ധരിക്കുമ്പോള്‍ ആളിന്റെ നിറവും ശരീര പ്രകൃതിയും കണക്കിലെടുക്കണം. അല്‍പ്പം തടി അധികമാണെന്നു സ്വയം തോന്നുവര്‍ കറുപ്പ്, വെളുപ്പ്, ബ്രൗണ്‍ തൂടങ്ങിയ ഏതെങ്കിലും നിറത്തിലുള്ള സ്റ്റോളിനൊപ്പം ധരിക്കാം. ഒരുപാടു ലൂസ് ആയതോ, വല്ലാതെ മുറുകിയതോ ആയ കുര്‍ത്ത ധരിക്കരുത്. കംഫര്‍ട്ട് ടൈറ്റായവ ധരിക്കുക.