മുഖക്കുരുവിന് ഉത്തമം തൈര്

നീലിമ ലക്ഷ്മി മോഹൻ| Last Modified ബുധന്‍, 26 ഫെബ്രുവരി 2020 (19:17 IST)
മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമവും പ്രകൃതിദത്തവുമായ ഒറ്റമൂലിയാണ് തൈര്. വളരെ എളുപ്പത്തില്‍ ലഭ്യമാണെന്നുള്ളതാണ് തൈരിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ തൈര് സഹായിക്കും.

തൈര്‌ മുഖത്തു പുരട്ടി പത്തു മിനിറ്റു നേരം മസാജ്‌ ചെയ്യുക. ഇത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും. തൈരില്‍ അല്‌പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ മുഖത്തു പുരട്ടിയാല്‍ തിളക്കവും നിറവും ലഭിക്കും. തൈരില്‍ ഓറഞ്ചു പൊടി ചേര്‍ത്ത്‌ മുഖത്തു പുരട്ടിയാല്‍ നിറവും തിളക്കവും ലഭിക്കും. സൂര്യാഘാതമേറ്റ സ്ഥലത്ത്‌ അല്‌പം തൈരു പുരട്ടിയാല്‍ ആശ്വാസമാകും. ബാക്‌ടീരിയ, ഫംഗസ്‌ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും തൈരിനു കഴിയും.

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കും‌. തൈര് പുരട്ടുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാകുകയും മൃദുകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :