സ്തനാർബുധ സാധ്യത കുറയ്ക്കാൻ തൈര്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (13:13 IST)
സ്ത്രീകളിൽ ഉയർന്നതോതിൽ കണ്ടുവരുന്ന അർബുദമാണ് സ്തനങ്ങളെ ബാധിക്കുന്ന കാൻസർ. തുടക്കത്തിലെ ഇവ കണ്ടെത്താനായാൽ ചികിത്സയിലൂടെ ഇത് ഭേദമാകും. ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുകയും ഇടയ്ക്ക് പരിശോധനകൾ നടത്തുകയുമാണ് സ്തനാർബുദത്തിനെതിരായ പ്രതിരോധമാർഗം. തൈരിലടങ്ങിയ ലാക്ടോബേസിലസ് സ്ട്രെപ്റ്റോക്കോക്കസ് ബാക്ടീരിയകൾ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്നാണ് അടുത്തിടെ വന്ന പഠനങ്ങൾ പറയുന്നത്.

അപ്ളൈട് ആൻഡ് എൻവയണ്മെൻ്റൽ മൈക്രോബയോളജി ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. തൈരിലും മോരിലും കാണുന്ന ലാക്ടോബേസിലസ് കൊശങ്ങളിലെ ഡിഎൻഎ തകരാർ പരിഹരിക്കുമെന്നും ബാക്ടീരിയകൾ ഉല്പാദിപ്പിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളാണ് ഇതിന് കാരണമെന്നും പഠനത്തിൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :