ആ സമയത്താണോ വേദനാജനകമായ ഈ അനുഭവമുണ്ടായത് ? ഒന്നു ശ്രദ്ധിച്ചോളൂ !

മയോടോണിയ വില്ലനാവുമ്പോള്‍

myotonia , myotonia in women , health ,  health tips , മയോടോണിയ , രോഗം ,  ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത
സജിത്ത്| Last Updated: ഞായര്‍, 22 ഒക്‌ടോബര്‍ 2017 (16:11 IST)
ദാമ്പത്യത്തിന്റെ ഏറ്റവും ആസ്വാദ്യമായ ഘടകമാണ് ലൈംഗികത എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ലൈംഗികബന്ധത്തിനിടയില്‍ ശല്യപ്പെടുത്തുന്ന ഒരു വില്ലനാണ് മസില്‍ സമ്മര്‍ദ്ദം. ചില സ്ത്രീകളെങ്കിലും ഇക്കാരണത്താല്‍ ലൈംഗിക ബന്ധത്തോട് അകല്‍ച്ച കാട്ടാറുണ്ട്.

മസില്‍ കയറ്റത്തെ കുറിച്ച് പരാതിപ്പെടുന്ന മിക്ക സ്ത്രീകള്‍ക്കും വികാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കും വേദനാജനകമായ ഈ അനുഭവമുണ്ടാവുന്നത്. അതായത് വീണ്ടും ബന്ധപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം രസംകെടുത്തുന്ന ഒരു ദുരനഭുവം.

ലൈംഗിക വികാരം ഉച്ചസ്ഥായിലായിലാവുമ്പോള്‍ മസിലുകളില്‍ സമ്മര്‍ദ്ദമേല്‍ക്കാറുണ്ട്. എന്ന ഈ സമ്മര്‍ദ്ദം സാധാരണഗതിയില്‍ ആരും അറിയാറില്ല. എന്നാല്‍, ചിലരില്‍ സമ്മര്‍ദ്ദമേല്‍ക്കുന്ന മസിലുകള്‍ സാധാരണ ഗതിയിലേക്ക് തിരികെ വരാത്തത് കടുത്ത വേദനയ്ക്ക് കാരണമാവും.

ഇത് അവരില്‍ ബന്ധപ്പെടുന്നതിനോട് വിമുഖത സൃഷ്ടിക്കുകയും ചെയ്യും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് മസില്‍ റിലാക്സ് ചെയ്യാനുള്ള ലേപനങ്ങള്‍ പുരട്ടുന്നത് നന്നായിരിക്കും. ബന്ധപ്പെടുന്ന പൊസിഷന്‍ മാറ്റിയാലും മസില്‍ കയറ്റത്തില്‍ നിന്ന് രക്ഷനേടാമെന്നും പഠനങ്ങള്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :