സ്ത്രീകളേ...100ല്‍ വിളിക്കൂ, പൊലീസ് വീട്ടിലെത്തും!

തിരുവനന്തപുരം| WEBDUNIA|
PRO
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വികലാംഗര്‍ക്കും പ്രായാധിക്യം ബാധിച്ചവര്‍ക്കും ഇനി പരാതിയുമായി പൊലീസ് സ്റ്റേഷന്‍റെ വരാന്തകള്‍ കയറിയിറങ്ങേണ്ടതില്ല. എന്ത് പരാതിയുണ്ടെങ്കിലും ഫോണില്‍ ‘100’ ഡയല്‍ ചെയ്ത് പരാതി അറിയിച്ചാല്‍ മതി. പൊലീസ് ഉടന്‍ വീട്ടിലെത്തിയിരിക്കും.

100ല്‍ വിളിച്ചതിന് ശേഷം തന്‍റെ മേല്‍‌വിലാസം പരാതിക്കാരന്‍ അറിയിക്കണം. പരാതി ഫോണില്‍ക്കൂടി അറിയിക്കാം. പിന്നീട് പൊലീസ് നേരിട്ട് വീട്ടിലെത്തി പരാതി കൈപ്പറ്റും. പരാതി കൈപ്പറ്റിയതായി രസീതും നല്‍കും.

പരാതി എഴുതാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വരുന്ന പൊലീസുകാര്‍ തന്നെ പരാതി എഴുതി പരാതിക്കാരന്‍റെ ഒപ്പ് വാങ്ങും.

ആദിവാസികള്‍ക്കും ഈ സൌകര്യം ഉപയോഗിക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :