മല്ലികാ സാരാഭായി മലയാള സിനിമ ഒരുക്കുന്നു

കൊച്ചി| WEBDUNIA|
PRO
PRO
മല്ലികാ സാരാഭായി മലയാളത്തില്‍ ഹ്രസ്വചിത്രം ഒരുക്കുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് പ്രമേയം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് വേണ്ടിയാണ് മല്ലികാ സാരാഭായി ഹ്രസ്വ ചിത്രം ഒരുക്കുന്നത്.

എഴുത്തുകാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് മല്ലികാ സാരാഭായി അറിയിച്ചു. മല്ലികാ സാരാഭായിയും ഒരു വേഷം അവതരിപ്പിക്കും. കേരളത്തിലെ കോളേജ് വിദ്യാര്‍ഥിനികളുമായും മറ്റും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന് മല്ലിക സാരാഭായി അറിയിച്ചു.

മലയാള സിനിമയെ എറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനെ മല്ലിക സാരാഭായ് വിമര്‍ശിച്ചു. മലയാള സിനിമകള്‍ അധികം പുരുഷ കേന്ദ്രീകൃതമാണ്. സ്ത്രീകള്‍ക്ക് അതിഥി വേഷം മാതമാണുള്ളത്- മല്ലിക സാരാഭായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :