മന്ദാകിനിയായി എലീന!

WEBDUNIA|
PRO
PRO
ഗ്ലാമര്‍ പ്രദര്‍ശനത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് തെളിയിച്ച നായികയായിരുന്നു മന്ദാകിനി. രാജ് കപൂറിന്റെ രാം തേരീ ഗംഗാ മൈലി എന്ന ഒറ്റചിത്രത്തിലൂടെ ബോളിവുഡിന്റെ ഹരമാറിയ ഈ മാദക സുന്ദരിയ്ക്കൊപ്പം എന്നും വിവാദങ്ങമുണ്ടായിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഹൃദയം കവര്‍ന്ന സുന്ദരി- ഹിന്ദി സിനിമാലോകം മന്ദാകിനിയെ കൈവിട്ടപ്പോഴും അവരെ ഗോസിപ്പ് കോളങ്ങളില്‍ നിലനിര്‍ത്താന്‍ ഈ പദവി മാത്രം മതിയായിരുന്നു. അവര്‍ പിന്നീട് ദാവൂദിനൊപ്പം ദുബായിലേക്ക് പറന്നു എന്നും ശ്രുതികള്‍ ഉണ്ടായി. എന്നാല്‍ മന്ദാകിനി ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചുകൊണ്ടേയിരുന്നു.

മുംബൈ അധോലോകം പ്രമേയമാകുന്ന സിനിമയില്‍ ദാവൂദിനൊപ്പം മന്ദാകിനിയില്ലെങ്കില്‍ എങ്ങനെ കഥ പൂര്‍ത്തിയാവും? അധോലോകത്തെ കുടിപ്പകയുടെ കഥ പറഞ്ഞ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തില്‍ മന്ദാകിനിയായി വേഷമിടുന്നത് ലിയാന ഡിക്രൂസ് ആണ്. കരീന കപൂര്‍, കത്രീന കൈഫ് എന്നീ നടിമാരെയാണ് ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ഇരുപത്തിമൂന്നുകാരിയായ ലിയാനയ്ക്ക് നറുക്ക് വീഴുകയായിരുന്നു. മന്ദാകിനിയായി മാറാന്‍ ലിയാനയ്ക്കാണ് എളുപ്പം കഴിയുകയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ബാലാജി ടെലി ഫിലിംസ് പറയുന്നു.

ചിത്രത്തില്‍ അക്ഷയ് ഖാന്റെ നായികയായാണ് ലിയാനയെത്തുന്നത്. 2006-ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഫെയര്‍ ആന്റ് ലൌലിയുടെ പരസ്യചിത്രത്തിലൂടെയാണ് ലിയാന പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 2006-ല്‍ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ അരങ്ങേറിയത്. തുടര്‍ന്ന്, പോക്കിരി, ജല്‍‌സ, കിക്ക് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ലിയാനയ്ക്ക് ബേക്ക് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :