അണ്ണാഹസാരെ ആരെന്ന് രാംഗോപാല്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നു, ആരാണ് ഈ അണ്ണാഹസാരെ? നിരവധി ബോളിവുഡ് താരങ്ങള്‍ അണ്ണാജിക്ക് സര്‍വ പിന്തുണയും നല്‍കുന്ന അവസരത്തിലാണ് ട്വിറ്ററിലൂടെ രാംഗോപാല്‍ വര്‍മ്മ അബദ്ധ പഞ്ചാംഗത്തിന്റെ കെട്ടഴിച്ചത്!

അണ്ണാഹസാരെ ആരെന്ന് തനിക്ക് അറിയില്ല. തനിക്ക് സിനിമാക്കാരുമായും സിനിമാത്തൊഴിലാളികളുമായും മാത്രമേ ബന്ധമുള്ളൂ. അതിനാല്‍, അണ്ണാ ഹസാരെ ആരെന്നോ അദ്ദേഹം എന്തിനാണ് നിരാഹാരമിരിക്കുന്നതെന്നോ തനിക്ക് അറിയില്ല എന്നും രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരിക്കുന്നു.

താന്‍ ഡയറ്റിംഗിന് അല്ലാതെ ഒരിക്കലും ഉപവസിക്കില്ല എന്ന് പറയുന്ന രാംഗോപാല്‍ പക്ഷേ ഇപ്പോള്‍ നെറ്റില്‍ അണ്ണാഹസാരെയ്ക്ക് വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും ഫലമുണ്ടാവുമെന്ന് പ്രവചിച്ചതാണ് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത്!

രംഗീല, സര്‍ക്കാര്‍, കമ്പനി, സര്‍ക്കാര്‍ രാജ് തുടങ്ങിയവയാണ് രാംഗോപാലിന്റെ പ്രധാന ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :