നര്‍ത്തകിയുടെ അംഗലാവണ്യം കണ്ട് കണ്ണ് ചിമ്മാതെ നിങ്ങള്‍ നിന്നിട്ടുണ്ടോ? എത്രയോ തവണ അല്ലേ! അതെ, ഇനി കണ്ടാലും അതേ നില്പില്‍ തന്നെ നമ്മള്‍ നില്‍ക്കും. കാരണം വേറൊന്നുമല്ല! അഴകളവുകള്‍ ഒത്തിണങ്ങിയിട്ടുള്ള ആ സൌന്ദര്യം അത്ര മനോഹരമാണ്. നൃത്തം ജീവിതത്തോട് ഇഴുകി ചേര്‍ന്ന ആരും, ഈ അവാച്യമായ സൌന്ദര്യത്തിന് ഉടമയായിരിക്കും. കാബറേ ഡാന്‍സിന്‍റെയും സിനിമാറ്റിക് ഡാന്‍സിന്‍റെയും കാര്യമല്ല പറഞ്ഞുവരുന്നത്. ‘ക്ലാസിക്’ നൃത്തരൂപങ്ങളില്‍ വ്യക്തിമുദ്ര ചാലിച്ചെഴുതിയ സുന്ദരിമാരുടെ കാര്യം ആണ്.
നൃത്തം വെറുമൊരു കലാരൂപം മാത്രമല്ല. ഒരു സ്‌ത്രീയുടെ അംഗലാവണ്യവും സ്വഭാവവും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നൃത്തത്തിന് വലിയ പങ്കുണ്ട്. അംഗലാവണ്യം മാത്രമല്ല സ്ത്രീയെ ശാരീരികവും മാനസികവും ആയി മെച്ചപ്പെട്ട വ്യക്തിയായി രൂപപ്പെടുത്തുന്നതിലും നൃത്തത്തിന് ഉള്ള പങ്ക് ചില്ലറയല്ല. ഇത് എന്തൊക്കെയാണെന്നാണെന്ന് അറിയണ്ടേ?
അംഗലാവണ്യത്തില്‍ അവള്‍ തന്നെ
അംഗലാവണ്യത്തില്‍ അതിസുന്ദരി നര്‍ത്തകി തന്നെ. അത് കഴിഞ്ഞേ ഉള്ളൂ ഏതു ഹോളിവുഡ്, ബോളിവുഡ് അഭിനേത്രിയും. നൃത്തം പരിശീലിക്കുന്ന പെണ്‍കുട്ടിയുടെ ശരീര അളവുകള്‍ കിറു കൃത്യമായിരിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീരത്തിന്‍റെ ഏകോപനത്തിലും ഇവര്‍ കഴിഞ്ഞേ മറ്റ് പെണ്‍മണികള്‍ വരൂ. ഒരു സദ് വാര്‍ത്ത കൂടിയുണ്ട്, നൃത്തം പരിശീലിക്കുന്ന സുന്ദരികളുടെ ഹൃദയധമനികള്‍ ആരോഗ്യമുള്ളതായിരിക്കും. കൂടാതെ, ശക്തമായ ശരീരത്തിന്‍റെ ഉടമയാകുന്നതിനോടൊപ്പം ഫ്ലക്‌സിബിളായ ബോഡിയുടെ ഉടമകൂടിയായിരിക്കും നര്‍ത്തകികള്‍.