പാശ്ചാത്യ രാജ്യങ്ങളില്‍ പുരുഷന് ഏറ്റവുമധികം ആരാധിക്കുന്ന വസ്ത്രം ബിക്കിനിയാണെന്നാണ് വയ്പ്പ്. അങ്ങനെയുള്ള ബിക്കിനിയോട് സ്ത്രീകള്‍ നോ പറഞ്ഞാല്‍ എന്തുചെയ്യും.
ഓസ്ട്രേലിയയിലാണ് സംഭവം. ഏറ്റവും പ്രചാരത്തിലുള്ള റ്റു-പീസ് ബിക്കിനികള്‍ ധരിക്കാന്‍ താത്പര്യമില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 65 ശതമാനം ഓസ്ട്രേലിയന്‍ യുവതികളും പറയുന്നു. തടി കൂടി ശരീരത്തിന്റെ ഭംഗി നഷ്ടമായതും, കുടവയറുമൊക്കെയാണ് കാരണങ്ങള്‍.
രാജ്യത്തുടനീളമുള്ള 400ഓളം യുവതികളാണ് സര്‍വ്വേയില്‍ പങ്കെടുത്തതത്രേ. 14 ശതമാനം പേര്‍ക്കും അരക്കെട്ടിന്റെ വണ്ണവും വയറുമാണ് പ്രശ്നം. കൊഴുപ്പടിഞ്ഞുകൂടി ഭംഗി നഷ്ടപ്പെട്ട ശരീരം ടു-പീസ് ബിക്കിനിയില്‍ കൂടി കാണിച്ച് നാണം കെടേണ്ട എന്നാണ് മിക്കവരുടെയും തീരുമാനം.
WEBDUNIA|
ഏഴുശതമാനം ആള്‍ക്കാര്‍ക്ക് കൈകള്‍ പ്രദര്‍ശിപ്പിക്കാന്‍ മടിയുള്ളപ്പോള്‍ അഞ്ചു ശതമാനം പേര്‍ക്ക് നിതംബം നാണക്കേടുണ്ടാക്കുന്നു.