ഇന്നസെന്റിന്റെ ചെറുമകളും അഭിനയരംഗത്തേക്ക്

Anna
ഇരിഞ്ഞാലക്കുട| WEBDUNIA|
PRO
PRO
ഹാസ്യ സാമ്രാട്ടായ ഇന്നസെന്റിന്റെ പാരമ്പര്യം പിന്തുടര്‍ന്ന്‌ ചെറുമകള്‍ അന്നയും അഭിനയ ലോകത്തേക്ക്‌. ക്രൈസ്‌റ്റ്‌ വിദ്യാനികേതനിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ സെന്റ്‌ ജോസഫ്‌സ്‌ കോളേജിനു വേണ്ടി തയ്യാറാക്കുന്ന ഡോക്യുമെന്ററിയിലൂടെയാണ്‌ അരങ്ങേറ്റം നടത്തുന്നത്‌. സെന്റ്‌ ജോസഫ്‌സ്‌ കോളേജിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.

ഇന്നസെന്റ്‌ - ആലീസ്‌ ദമ്പതികളുടെ ഏക പുത്രനായ സോണറ്റ്‌ - രശ്‌മി ദമ്പതികളുടെ ഇരട്ടകുട്ടികളിലൊരാളാണ്‌ അന്ന. ഇന്നസെന്റ്‌ എന്നു തന്നെയാണ്‌ അന്നയുടെ സഹോദരന്റേയും പേര്‌.

സെന്റ്‌ ജോസഫ്‌സ്‌ കോളേജിന്റെ സംഭവബഹുലമായ 50 വര്‍ഷത്തെ ജൈത്രയാത്രയെ അടിസ്ഥാനമാക്കിയാണ്‌ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്‌. അനില്‍ സൈന്‍ ആണ്‌ സംവിധാനം നിര്‍വ്വഹിക്കുന്നത്‌. തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്‌ അനില്‍ സൈനും, സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ അദ്ധ്യാപികയുമായ ലിറ്റി ചാക്കോയും ചേര്‍ന്നാണ്‌.

പൂര്‍വ്വകാല പ്രിന്‍സിപ്പാള്‍മാരായ മദര്‍മേരി പാസ്‌ച്ചര്‍, സി ലൊറേറ്റ, സി രഞ്‌ജന, സി വിജയ, സി ഇവാന്‍ഷ്യ, സി മരിയ എന്നീ 6 പ്രിന്‍സിപ്പാള്‍മാരും, വിവിധ മേഖലകളില്‍ പ്രശസ്‌തിയാര്‍ജ്ജിച്ച സെന്റ്‌ ജോസഫ്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളും ഈ ഡോക്യുമെന്ററിയില്‍ അഭിനയിക്കുന്നുണ്ട്‌.

ഉഷ ബാലാജി, ധന്യ ബാബു (അസോസിയേറ്റ് ഡയറക്ടര്‍), രേഖ മേനോന്‍, കവിത ബാലകൃഷ്‌ണന്‍ തുടങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌ സെന്റ്‌ ജോസഫ്‌സിന്റെ ഡോക്യുമെന്ററിയില്‍ കഥാപാത്രങ്ങളാകുന്നത്‌.

(ചിത്രത്തിനും വാര്‍ത്തയ്ക്കും കടപ്പാട് - ഇരിഞ്ഞാലക്കുട ഡോട്ട് കോം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :