ലെഗ്ഗിൻസും കുട്ടിപ്പാവാടയും പുരുഷന്മാർക്കിഷ്ടമില്ലാത്തതിന്റെ കാരണം?

അപർണ| Last Modified ചൊവ്വ, 20 നവം‌ബര്‍ 2018 (15:22 IST)
പുരുഷന്മാരേക്കാൾ കൂടുതൽ ഇറങ്ങുന്നത് സ്ത്രീകളെ ലക്ഷ്യമിട്ടാണ്. ചിലർക്ക് ഫാഷൻ എന്ന് വെച്ചാൽ ഒരു ഭ്രമമാണ്. ട്രൻഡുകളുടെ പുറകേ പോകുന്ന സ്ത്രീകളും കുറവല്ല. എന്നാൽ, സ്ത്രീകളുടെ ഈ ഫാഷൻ ഭ്രാന്തിനോട് അനുകൂലിക്കാൻ കഴിയാത്തവരാണ് മിക്ക പുരുഷന്മാരും.

ഫാഷൻ എന്ന് പറയുമ്പോൾ അത് വസ്ത്രം മാത്രമല്ല, മേയ്ക്കപ്പടക്കമുള്ള എല്ലാ കാര്യങ്ങളും ഇക്കൂട്ടത്തിൽ പെടും. മേക്കപ്പ് ഇഷ്ടമില്ല എന്ന് പുരുഷന്മാർ പറയാറില്ല. എന്നാൽ, അത് ഓവറാകുമ്പോൾ ആണ് ഇക്കൂട്ടർക്ക് അത് പിടിക്കാത്തത്. കാണുമ്പോൾ 'അയ്യേ' എന്ന് വിളിക്കുന്ന മേക്കയ്പ്പും ഫാഷനും ട്രൻഡും ആണുങ്ങൾക്ക് പൊതുവെ ഇഷ്ടമല്ല.

പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത മറ്റൊരു ഫാഷൻ വസ്ത്രമാണ് ലെഗ്ഗിൻസ്. ഫാഷൻ എന്ന് പറയാൻ പറ്റില്ല, പണ്ട് മുതലേ വിപണിയിൽ സുലഭമായിരുന്നു. സ്ത്രീകൾ ഇഷ്ടപ്പെടുന്ന മറ്റൊരു വസ്ത്രധാരണ രീതിയാണ് കുട്ടിപ്പാവാട. ഇറക്കം കുറഞ്ഞ പാവാട ധരിക്കുന്ന സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമേയല്ല.

കുട്ടിപ്പാവാടയും അണിഞ്ഞ് നിൽക്കുന്ന നായികമാരെ ഇഷ്ടപ്പെടുന്ന പുരുഷന്മാരുണ്ട്. അല്ലെങ്കിൽ സിനിമയിൽ കാണുമ്പോൾ ഒന്നും പറയാത്ത ആളുകൾ. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ സ്വന്തം കാമുകിയോ, ഭര്യയോ, പെങ്ങളോ, കൂട്ടുകാരിയോ ഇത്തരത്തിൽ കുട്ടിപ്പാവാടയും ധരിച്ച് കൊണ്ട് വന്നാൽ അപ്പോൾ കാണാം പുരുഷന്മാരുടെ തനിനിറം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :