നിഹാരിക കെ.എസ്|
Last Modified വ്യാഴം, 26 ഡിസംബര്‍ 2024 (14:51 IST)
ഒരു സ്ത്രീ അവളുടെ ശരാശരി ജീവിതകാലത്തിനിടയിൽ ഏകദേശം 11,000 സാനിറ്ററി പാഡുകൾ ഉപയോഗിക്കുമെന്നാണ് കണക്കുകൾ. സാനിറ്റടി പാടുകൾ ദോഷകരമാണെന്നും അല്ലെന്നും വാദമുണ്ട്. എന്തൊക്കെയാണെങ്കിലും ഇതുപയോഗിക്കാതെ തരമില്ല. സാമൂഹിക പ്രവർത്തകനും ഗ്രീൻപെൻസിൽ ഫൗണ്ടേഷന്റെ സ്ഥാപകനുമായ സാൻഡി ഖണ്ഡേ ടൈംസ് നൗ ന് നൽകിയ അഭിമുഖത്തിലാണ് സാനിറ്ററി പാഡുകളുടെ ദോഷ വശങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പാഡുകളിൽ ഡയോക്‌സിൻ, ഫ്യുറാൻ, അസ്ഥിരമായ പല ഓർഗാനിക് സംയുക്തങ്ങൾ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.
പാഡുകളുടെ നിർമ്മാണത്തിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നു.
ഇവ ചർമ്മത്തിന് ദോഷമുണ്ടാക്കും.
ഹോർമോൺ ഉത്പാദനം തടസ്സപ്പെടുത്തും
ക്യാൻസർ പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കാൻ കാരണമാകും
പാഡുകളിൽ സാധാരണ ചേർക്കുന്ന സുഗന്ധദ്രവ്യങ്ങളും ഡിയോഡോറൈസറുകളും അലർജി ഉണ്ടാക്കും
ഇത് യോനിയിലെ മൈക്രോബയോമിനെ തടസപ്പെടുത്തും
അണുബാധകൾക്ക് കാരണമാവുകയും ചെയ്യുന്നു
സാനിറ്ററി പാഡുകളിലുളള പ്ലാസ്റ്റിക് പാളി നനവുളള അന്തരീക്ഷം സൃഷ്ടിക്കുന്നതുകൊണ്ട് ഇത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കും.