സ്വന്തം കുഞ്ഞിന്റെ ഭാവി എന്തായിരിക്കും എന്ന് ആലോചിക്കാത്ത മാതാപിതാക്കളില്ല തന്നെ! അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ കുഞ്ഞിനെ ഡോക്‌ടറോ എഞ്ചിനീയറോ പൊലീസോ ആക്കാമെന്ന് ശാസ്ത്രം പറയുന്നുണ്ടെങ്കിലും തന്റെ കുഞ്ഞൊരു പ്രതിഭയായിരിക്കണം എന്നാണ് എല്ലാവര്‍ക്കും ആഗ്രഹം.
ഒറ്റയടിക്ക് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും തലസ്ഥാനവും ലോകരാജ്യങ്ങളും അവയുടെ തലസ്ഥാനവും ഓര്‍മിച്ചു പറയാന്‍ കഴിയുന്ന ബുദ്ധിശക്തി. ശാസ്ത്രീയ സംഗീതം മൂളുന്നതു കേട്ടാല്‍ തന്നെ രാഗമേതെന്ന് തിരിച്ചറിയാനുള്ള നൈപുണ്യം. സ്കൂള്‍ വിദ്യാഭ്യാസമില്ലെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും വായിക്കാനുള്ള ശേഷി. ഇങ്ങനെ പ്രതിഭാസമ്പന്നനായ ഒരു കുട്ടി ചെയ്യുന്ന അത്ഭുതങ്ങളൊക്കെ നമ്മുടെ കുഞ്ഞും ചെയ്യുമോ?
ഇതാ നിങ്ങളുടെ കുഞ്ഞൊരു അമൂല്യപ്രതിഭയാണോ എന്നറിയാനുള്ള ടെസ്റ്റ്. താഴെക്കൊടുത്തിരിക്കുന്നവയില്‍ നാലെണ്ണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ‘അതെ’ അല്ലെങ്കില്‍ ‘ഉണ്ട്’ എന്നാണ് നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതെങ്കില്‍ ഉറപ്പാക്കുക, നിങ്ങളുടെ കുഞ്ഞിനുള്ളില്‍ ഒരു പ്രതിഭ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന്. കുഞ്ഞിന് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കിയാല്‍ ഉള്ളിലെ പ്രതിഭയും വളരും.
1. ക്ലാസിലെ പാഠങ്ങള്‍ മറ്റു കുട്ടികള്‍ പഠിക്കുന്നതിന് ഏറെ മുന്‍പ് പഠിച്ചു കഴിഞ്ഞ് മറ്റെന്ത് ചെയ്യണം എന്ന് ആവലാതിപ്പെടുന്ന കുഞ്ഞാണോ നിങ്ങളുടേത്?
2. കൗശലപൂര്‍വ്വമായ തമാശകള്‍ പറയുന്ന കുട്ടിയാണോ നിങ്ങളുടേത്?
3. രാഷ്‌ട്രീയം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ മുതിര്‍ന്നവരുമായി നിങ്ങളുടെ കുട്ടി ചര്‍ച്ചയിലേര്‍പ്പെടാറുണ്ടോ?
4. നിങ്ങളുടെ ജനനത്തീയതി എന്നാണെന്ന് അന്വേഷിച്ച് പ്രായം കണ്ടെത്താന്‍ കുട്ടി ശ്രമിക്കാറുണ്ടോ?
5. സംഗീതം, ചെസ്, കണക്ക് എന്നിവ പഠിക്കാന്‍ കുഞ്ഞ് താല്പര്യപ്പെടുന്നുണ്ടോ?
6. കുഞ്ഞുവായില്‍ കൊള്ളാത്ത വലിയ കാര്യങ്ങള്‍ കുഞ്ഞ് സംസാരിക്കാറുണ്ടോ?
7. അര്‍ത്ഥമില്ലാത്ത വാക്കുകളും ശബ്ദങ്ങളും കൂട്ടിച്ചേര്‍ത്ത് പാട്ടാക്കാനോ കവിതയാക്കാനോ കുഞ്ഞ് ശ്രമിക്കാറുണ്ടോ?
8. തന്നെക്കാളും മുതിര്‍ന്ന കുട്ടികളോട് കളിക്കാനും കൂട്ടുകൂടാനുമാണോ നിങ്ങളുടെ കുഞ്ഞിന് താല്‍പര്യം?
9. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ (ഉദാഹരണത്തിന് ലോകരാഷ്‌ട്രങ്ങള്‍) നിങ്ങളുടെ കുഞ്ഞിന് അവഗാഹം കൂടുതലുണ്ടോ?
10. കുഞ്ഞുപ്രായത്തില്‍ നിങ്ങള്‍ വായിച്ചുകൊടുത്ത പുസ്തകത്തിലെ ഒരു ഖണ്ഡികയോ കുറേ വരികളോ ഓര്‍ക്കാന്‍ കുട്ടിക്ക് കഴിയുന്നുണ്ടോ?
12. മൂന്നോ നാലോ വയസ്സുള്ളപ്പോള്‍തന്നെ നിങ്ങളുടെ കുഞ്ഞ് പരസഹായമില്ലാതെ എഴുതാനും വായിക്കാനും ശ്രമിക്കാറുണ്ടോ?
13. കഥാപുസ്തകങ്ങളെക്കാള്‍ ഉപരി ശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം, ജീവചരിത്രം എന്നീ വിഷയങ്ങളില്‍ കുട്ടിക്ക് താല്‍പര്യമുണ്ടോ ?